സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, September 12, 2011

കോലഞ്ചേരി പള്ളി തര്‍ക്കം: ഇരുപക്ഷവും സമരം തുടരും

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പളളി സംബന്ധിച്ച യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാനുളള ജില്ലാ ഭരണകൂടം നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന്‌ ഇരുപക്ഷവും അറിയിച്ചു. പള്ളി സംബന്ധിച്ച കോടതി വിധി നടപ്പാക്കിയാലും തങ്ങള്‍ക്ക്‌ ആരാധനാ സൗകര്യം വേണമെന്നാണ്‌ യാക്കോബായ സഭയുടെ ആവശ്യം. കോടതി വിധി നടപ്പാക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. യാക്കോബായ വിശ്വസികള്‍ക്ക്‌ പള്ളില്‍ പ്രവേശനമാകാമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ വ്യക്‌തമാക്കി. എന്നാല്‍ വൈദികരെ അനുവദിക്കാനാകില്ലെന്നാണ്‌ സഭയുടെ നിലപാട്‌ . ധാരണ ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്ന്‌ ഇരുപക്ഷവും അറിയിച്ചു.
കോലഞ്ചേരിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ആര്‍.ഡി.ഒ. ഇന്നലെ നാലുദിവസത്തേക്ക്‌ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു.
കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയിലും കോട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലും 250 മീറ്റര്‍ ചുറ്റളവിലാണ്‌ നിരോധനാജ്‌ഞ. രണ്ടുപേരില്‍ കൂടുതല്‍ കൂട്ടംചേരുന്നതിനും ഇരുപള്ളികളിലും പ്രവേശിക്കുന്നതിനുമാണ്‌ സി.ആര്‍.പി.സി. 144-ാം വകുപ്പുപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ. ആര്‍. മണിയമ്മ നിരോധനം ഏര്‍പ്പെടുത്തിയത്‌.
കോലഞ്ചേരി പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗം പ്രക്ഷോഭത്തിലാണ്‌. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനാപ്രകാരമാണ്‌ ഭരിക്കപ്പെടേണ്ടതെന്ന ജില്ലാ കോടതി വിധിയെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതേത്തുടര്‍ന്ന്‌ പള്ളിയില്‍ ഉണ്ടായിരുന്ന തല്‍സ്‌ഥിതി തുടരാനാവില്ലെന്ന നിലപാട്‌ ഈ വിഭാഗം സ്വീകരിക്കുകയായിരുന്നു.

1 comment:

JIJO GEORGE said...

NAMMAL PITHAKKANMARUDE PINNIL ANI NIRAKKUM..................
ENTHU VANNALUM PINMARARUTH.....................

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.