സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, June 30, 2011

പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷം തുടങ്ങി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സ്ഥാപക സാരഥി പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷങ്ങള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് നവതിയാഘോഷങ്ങള്‍ ആരംഭിച്ചത്. ജന്മദിന ശുശ്രൂഷയ്ക്കും വി. കുര്‍ബാനയ്ക്കുംശേഷം കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ആഘോഷച്ചടങ്ങുകള്‍ നടന്നത്. എം.എ. ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ 90 കുട്ടികള്‍ചേര്‍ന്ന് അവതരിപ്പിച്ച ഗുരുപൂജ നൃത്തശില്പം ആകര്‍ഷകമായി. തുടര്‍ന്ന് കുട്ടികള്‍ പ്രൊഫ. എം.പി. വര്‍ഗീസിന്റെ കാല്‍കഴുകി പുഷ്പാര്‍ച്ചനയും ഗുരുവന്ദനവും നടത്തി.
വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയ്ക്ക് അദ്ദേഹംനല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തില്‍ തുടക്കംകുറിച്ച അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളാണ് അദ്ദേഹമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ, ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. മാതൃകാ അധ്യാപകനായിട്ടാണ് പ്രൊഫ. എം.പി. വര്‍ഗീസിനെ കാണാനാകൂയെന്ന് അധ്യക്ഷതവഹിച്ച കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. ആധുനിക കോതമംഗലത്തിന്റെ മുഖ്യശില്പിയാണ് എം.പി. വര്‍ഗീസെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു, പ്രൊഫ. ബേബി എം. വര്‍ഗീസ്, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, അഡ്വ. കെ.എം. എബ്രഹാം എന്നിവര്‍ സംസാരിച്ചു.
പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷ പുരസ്‌കാരമായി ഒരുലക്ഷം രൂപയുടെ അവാര്‍ഡ് എല്ലാവര്‍ഷവും ഇന്ത്യയിലെ പ്രഗത്ഭ വ്യക്തികളിലൊരാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കോളേജ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എം. എബ്രഹാം പ്രഖ്യാപിച്ചു.
എം.എ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിന്നി വര്‍ഗീസ്, എന്‍ജിനീയറിങ് കോളേജിനുവേണ്ടി ഡോ. കെ.എം. ലൗലി, ഇന്റര്‍നാഷണല്‍ സ്‌കൂളിനുവേണ്ടി പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി ജോര്‍ജ്, അടിമാലി ബസ്സേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി.ഒ. ജോര്‍ജ്, നോണ്‍ ടീച്ചിങ് സ്റ്റാഫിനുവേണ്ടി എല്‍ദോ പോള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. കോളേജ് അസോസിയേഷന്റെ വക സ്വര്‍ണപ്പതക്കം ട്രഷറര്‍ കുഞ്ഞച്ചന്‍ എ. കുരുവിള അണിയിച്ചു. നവതി സ്മാരക വൃക്ഷ സമര്‍പ്പണം ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള നിര്‍വഹിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.