സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, June 30, 2011

പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷം തുടങ്ങി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സ്ഥാപക സാരഥി പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷങ്ങള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് നവതിയാഘോഷങ്ങള്‍ ആരംഭിച്ചത്. ജന്മദിന ശുശ്രൂഷയ്ക്കും വി. കുര്‍ബാനയ്ക്കുംശേഷം കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ആഘോഷച്ചടങ്ങുകള്‍ നടന്നത്. എം.എ. ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ 90 കുട്ടികള്‍ചേര്‍ന്ന് അവതരിപ്പിച്ച ഗുരുപൂജ നൃത്തശില്പം ആകര്‍ഷകമായി. തുടര്‍ന്ന് കുട്ടികള്‍ പ്രൊഫ. എം.പി. വര്‍ഗീസിന്റെ കാല്‍കഴുകി പുഷ്പാര്‍ച്ചനയും ഗുരുവന്ദനവും നടത്തി.
വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയ്ക്ക് അദ്ദേഹംനല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തില്‍ തുടക്കംകുറിച്ച അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളാണ് അദ്ദേഹമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ, ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. മാതൃകാ അധ്യാപകനായിട്ടാണ് പ്രൊഫ. എം.പി. വര്‍ഗീസിനെ കാണാനാകൂയെന്ന് അധ്യക്ഷതവഹിച്ച കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. ആധുനിക കോതമംഗലത്തിന്റെ മുഖ്യശില്പിയാണ് എം.പി. വര്‍ഗീസെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

Wednesday, June 29, 2011

ശിലാസ്ഥാപനം നടത്തി

കോലഞ്ചേരി: കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ വി. മൂറോന്‍ അഭിഷേക സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും. ആദ്യ വീടിന്റെ ശിലാസ്ഥാപനം വികാരി ഫാ. റെമി എബ്രഹാം വലിയ പറമ്പില്‍ നിര്‍വഹിച്ചു. ഫാ. ജെയ്‌സന്‍ വര്‍ഗീസ് ബ്ലായില്‍ സഹകാര്‍മികനായി. ഡീക്കന്‍ വര്‍ഗീസ് തമ്പി, പള്ളി ട്രസ്റ്റിമാരായ കെ.കെ. തമ്പി, എല്‍ദോ മാത്യു, കണ്‍വീനര്‍ പി.കെ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

വടകര പള്ളിയില്‍ പെരുന്നാള്‍ കൊടികയറി

കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പ്സ്ഥാപന പെരുന്നാളിനും മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനും കൊടികേറി.
വെള്ളിയാഴ്ച രാവിലെ 7.30ന് കുര്‍ബാന, വൈകിട്ട് 7.30ന് പ്രസംഗം ഫാ. കുര്യാക്കോസ് മണിയാട്ട്, 7.45ന് സുവിശേഷപ്രസംഗം ഫാ. ജിഷോ ആലുങ്കല്‍, 8ന് പ്രദക്ഷിണം, ശനിയാഴ്ച 8.15ന് കുര്‍ബാന. പത്തിന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, 10.15ന് പ്രദക്ഷിണം.

Thursday, June 16, 2011

സത്യത്തിലേക്ക് നയിക്കാന്‍ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ-ശ്രേഷ്ഠ ബാവ

കോലഞ്ചേരി: മനുഷ്യരെ ദൈവോന്മുഖരാക്കുവാന്‍ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. പുതിയ തലമുറയിയെ ദൈവവിശ്വാസത്തിലൂടെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ ആധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂവെന്നും ബാവ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എംജെഎസ്എസ്എ മുന്‍ ഭാരവാഹികളായ കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ, കെ.ജെ. തമ്പി, കെ.വി. പൗലോസ്, കെ.പി. കുര്യാക്കോസ്, ജോയി പി. ജോര്‍ജ്, തര്യന്‍ കെ. പൈനാടത്ത്, ചാക്കോ വി. ചാക്കശ്ശേരി, കെ.എം. തമ്പി എന്നിവരെ ആദരിച്ചു. വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ അടുത്ത മൂന്നുവര്‍ഷത്തെ ഭാരവാഹികളായി കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് (പ്രസി.), ഫാ. സി.കെ. സാജു ചെറുവിള്ളില്‍ (വൈ. പ്രസി.), ബേബി മത്താറ (ജന. സെക്ര.). ഡോ. ജോസ് ഡി. കൈപ്പിള്ളില്‍, പി.വി. ഏലിയാസ്, കെ.എം. തമ്പി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Monday, June 13, 2011

പള്ളിയില്‍ സംഘട്ടനം രണ്ടുപേര്‍ക്ക് പരിക്ക്

പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മെത്രാന്‍ കക്ഷികളുടെ ആക്രമണത്തില്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ജോയിന്റ് സെക്രട്ടറിയും പള്ളി സെക്രട്ടറിയുമായ  ജയ്‌തോമസ്,വെട്ടിത്തറ പള്ളി യൂത്ത് അസോസിയേഷന്‍ സെക്രട്ടറി എല്‍ദോ എം. ബേബി എന്നിവരെ പിറവം ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയോടനുബന്ധിച്ചുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രാമമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
വെട്ടിത്തറ പള്ളിയിലുണ്ടായ സംഭവങ്ങളില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ദുഃഖം പ്രകടിപ്പിച്ചു. കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.

Sunday, June 12, 2011

അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിക്ക് ആശംസകള്‍ .

യാക്കോബായ സുറിയാനി സഭാ യൂത്ത് അസോസിയേഷന്‍ന്‍റെ പ്രസിഡണ്ടായി നിയമിതനായ കൊല്ലം ഭദ്രാസന അധിപന്‍ അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിക്ക്  കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ന്‍റെ ആശംസകള്‍ .തിരുമേനിയെ കുറിച്ച് കൂടുതല്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, June 11, 2011

സമൂഹത്തിന് വെളിച്ചം പകരുന്ന പുതുതലമുറ ഉണ്ടാകണം -ശ്രേഷ്ഠ കാതോലിക്ക ബാവ

യാക്കോബായ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് മുളന്തുരുത്തി ഉദയഗിരി സെമിനാരിയില്‍ ആരംഭിച്ച ദേശീയ നേതൃത്വ പരിശീലന ക്യാമ്പ് "ലുമിന " 2011 ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യുന്നു.
മുളന്തുരുത്തി: സമൂഹത്തിന് വെളിച്ചം പകരുന്ന പുതുതലമുറ ഉണ്ടാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിന് സമ്പത്താണെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
യാക്കോബായ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് മുളന്തുരുത്തി ഉദയഗിരി സെമിനാരിയില്‍ ആരംഭിച്ച ദേശീയ നേതൃത്വ പരിശീലന ക്യാമ്പ് "ലുമിന " 2011 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാവ. ഭരണതലത്തില്‍ തലപ്പത്തു മുതല്‍ വാലറ്റംവരെ അനീതിയാണ് നടക്കുന്നതെന്നും ദരിദ്രരെ സഹായിക്കുന്നതിനാകണം സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും ബാവ പറഞ്ഞു.
പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. യു.എന്‍. ഫിനാന്‍സ് അഡൈ്വസര്‍ ഡോ. കെ.എം. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ആദായി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, പ്രൊഫ. ജോബി എം.വര്‍ഗീസ്, ഡീക്കല്‍ തോമസ്, അനീഷ് കെ. ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യയിലെ വിവിധ കലാലയങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച ക്യാമ്പ് സമാപിക്കും.

Friday, June 10, 2011

യാക്കോബായ വിദ്യാര്‍ഥി പ്രസ്‌ഥാനം ദേശീയ നേതൃത്വ പരിശീലന ക്യാമ്പ്‌ ലുമിന-2011 ഇന്ന്‌ ആരംഭിക്കും

മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ മോര്‍ ഗ്രിഗോറിയോസ്‌ ജാക്കബൈറ്റ്‌ സ്‌റ്റുഡന്റ്‌ മൂവ്‌മെന്റ്‌(എം.ജി.ജെ.എസ്‌.എം.) ദേശീയ നേതൃത്വ പരിശീലന ക്യാമ്പ്‌ 'ലുമിന-2011' മുളന്തുരുത്തി വെട്ടിക്കല്‍ ഉദയഗിരി വൈദിക സെമിനാരിയില്‍ ഇന്ന്‌ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ 300 വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും. ഇന്നു വൈകിട്ട്‌ 6ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ പ്രസിഡന്റ്‌ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷം വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ മെത്രാപ്പോലീത്ത ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, ഫാ. ബോബി തറയാനി എന്നിവര്‍ പ്രസംഗിക്കും. ഞായര്‍ രാവിലെ കുര്‍ബാനയ്‌ക്കുശേഷം ക്യാമ്പ്‌ സമാപിക്കും.
യുണൈറ്റഡ്‌ നേഷന്‍ ഫിനാന്‍സ്‌ അഡ്വൈസര്‍ ഡോ. കെ.എം. ജോര്‍ജ്‌ മുഖ്യപ്രഭാഷണം നടത്തും. മാത്യൂസ്‌ മാര്‍ അഫ്രേം, പി.ആര്‍. വെങ്കിട്ടരാമന്‍, ഡോ. തോമസ്‌ എബ്രഹാം, ഫാ. സാജു പോട്ടയില്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 11നു രാത്രി 7.30ന്‌ കലാസായാഹ്നം തെന്നിന്ത്യന്‍ ചലച്ചിത്രതാരം കാര്‍ത്തിക ഉദ്‌ഘാടനം ചെയ്യും. കോളജ്‌, പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനം ആലുവയിലെ പരി. മോര്‍ അത്താനാസിയോസ്‌ പൗലൂസ്‌ വലിയ തിരുമേനിയാണ്‌ ആരംഭിച്ചത്‌. കലാലയാന്തരീക്ഷത്തില്‍ ആത്മീയതയില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ലക്ഷ്യബോധമില്ലാതെ വിദ്യാര്‍ഥികള്‍ ജീവിതം നഷ്‌ടപ്പെടുത്തുമ്പോള്‍ വിഭാഗീയ ചിന്തകള്‍ക്കപ്പുറത്തു മൂല്യതയും ആത്മീകതയും കുട്ടികളിലേക്കു പകരുക എന്നതാണ്‌ വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ ലക്ഷ്യമെന്നു കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.
പഠനം, കൗണ്‍സിലിംഗ്‌, കരിയര്‍ ഗൈഡന്‍സ്‌ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്യാമ്പില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഡോ. കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത, ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, ഫാ. ബോബി തറയാനി, ഡി. അനീഷ്‌ കെ. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, June 9, 2011

ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്‌ക്കു തയാറാവണം: യാക്കോബായ സുന്നഹദോസ്‌

പുത്തന്‍കുരിശ്‌: തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു ചര്‍ച്ചയ്‌ക്കു തയാറാവണമെന്നു യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ ആവശ്യപ്പെട്ടു. കോടതിവിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു മധ്യസ്‌ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്‌ക്കു തയാറാവുകയാണ്‌ ഓര്‍ത്തഡോക്‌സ് സഭ ചെയ്യേണ്ടതെന്നും സുന്നഹദോസ്‌ വ്യക്‌തമാക്കി.
യാക്കോബായ സുറിയാനി സഭ നിയമങ്ങള്‍ അനുസരിച്ചും കോടതിവിധികളെ ആദരിച്ചുമാണു മുന്നോട്ടു പോകുന്നതെന്നു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസ്‌ വ്യക്‌തമാക്കി. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു.സഭയിലെ സണ്‍ഡേസ്‌കൂള്‍ പ്രസ്‌ഥാനത്തിന്റെ ചുമതല കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌, വിദ്യാര്‍ഥി പ്രസ്‌ഥാനം കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, യൂത്ത്‌ അസോസിയേഷന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, വനിതാ സമാജം കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ക്കു നല്‍കും. സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കണമെന്ന സഭാ സമിതികളുടെ ശിപാര്‍ശ സുന്നഹദോസ്‌ പരിഗണിച്ചു. കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സുന്നഹദോസ്‌ തീരുമാനിച്ചു. പരുമലയില്‍ നിരണം ഭദ്രാസനം വാങ്ങിയിട്ടുള്ളതായ സ്‌ഥലത്ത്‌ അഗതികളെയും നിരാലംബരെയും സംരക്ഷിക്കാനുള്ള കേന്ദ്രം നിര്‍മിക്കണമെന്നുള്ള സഭാ സമിതികളുടെ ശിപാര്‍ശയ്‌ക്കു സുന്നഹദോസ്‌ അംഗീകാരം നല്‍കി.രാജ്യത്തിന്റെ പുരോഗതിക്കായി കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാണെന്നു സുന്നഹദോസ്‌ വിലയിരുത്തി. മതസൗഹാര്‍ദത്തിനു കളങ്കമാകുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ കരുതേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. എക്യുമെനിക്കല്‍ മേഖലയില്‍ ക്രൈസ്‌തവ സഭകള്‍ക്ക്‌ കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന്‌ സുന്നഹദോസ്‌ അഭിപ്രായപ്പെട്ടു. വൈദിക സെമിനാരിയുടെ ജൂബിലി ആഘോഷം 2012 ഫെബ്രുവരി 18ന്‌ ആഘോഷിക്കാന്‍ സുന്നഹദോസ്‌ തീരുമാനിച്ചു.സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ചുമതലയേറ്റ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സുന്നഹദോസ്‌ ആശംസകളും നേര്‍ന്നു.
ഒഴിവുള്ള ഭദ്രാസനങ്ങള്‍ക്ക്‌ മെത്രാന്മാരെ
വാഴിക്കാന്‍ ശിപാര്‍ശ
കൊച്ചി: ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു മെത്രാപ്പോലീത്തമാരെ വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ്‌ കമ്മിറ്റിയോഗം സുന്നഹദോസിനു ശിപാര്‍ശ ചെയ്‌തു. യാക്കോബായ സഭയുടെ നിരണം ഭദ്രാസനം പരുമലയില്‍ വാങ്ങിയിട്ടുള്ള സ്‌ഥലത്ത്‌ പരി. ഗീവര്‍ഗീസ്‌ മോര്‍ ഗ്രീഗോറിയോസിന്റെ നാമത്തില്‍ അഗതികളും നിരാലംബരുമായവരെ സംരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കാനും വ്യക്‌തികള്‍ക്കും പ്രസ്‌ഥാനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും സംരംഭത്തില്‍ പങ്കാളിത്തം നല്‍കാനും യോഗം തീരുമാനിച്ചു. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

Sunday, June 5, 2011

വാര്‍ഷിക ഏകദിന ക്യാമ്പ്‌

സെക്രട്ടറി:ശ്രീ സിനോള്‍.വി.സാജു
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ഏകദിന ക്യാമ്പ്‌ ജൂണ്‍ 5 ഞായറാഴ്ച പൂത്രിക്ക സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച്  ഭദ്രാസന വൈസ്  പ്രസിഡണ്ട്‌ റവ.ഫാ.വര്‍ഗീസ് പനച്ചിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.പൂത്രിക്ക പള്ളി വികാരി റവ.ഫാ.ഫിലിപ് വര്‍ഗീസ് സ്വാഗതം പറഞ്ഞു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മേത്രാപോലിത്ത ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.ഭദ്രാസന സെക്രട്ടറി റെജി.പി.വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ പോള്‍.വി.തോമസ്‌, കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ മുന്‍ വൈസ് പ്രസിഡണ്ട്‌ ജോസഫ്‌, പൂത്രിക്ക പള്ളി ട്രസ്റ്റീ ശ്രീ വി പി കുര്യാക്കോസ് വെട്ടുകാട്ടേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് നടന്ന ക്ലാസിനു ശ്രീ ജോണി തോളേലി നേതൃത്വം നല്‍കി. ഉച്ചയ്ക്ക് ഭാഷനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിന് അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മേത്രാപോലിത്തയുടെ സാന്നിദ്ധ്യത്തില്‍ യൂത്ത് അസോസിയേഷന്റെ അഖില മലങ്കര സെക്രട്ടറി ശ്രീ ബിജു.കെ.തമ്പി നേതൃത്വം നല്‍കി.
താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 
പ്രസിഡണ്ട്‌ :അഭി.ഡോ.മാത്യൂസ്‌ മാര്‍ ഇവാനിയോസ് മേത്രാപോലിത്ത
അല്‍മായ വൈസ്
പ്രസിഡണ്ട്‌ : ശ്രീ ജോണ്‍സന്‍ വര്‍ഗീസ്,പുത്തന്‍കുരിശു.
സെക്രട്ടറി    : ശ്രീ സിനോള്‍.വി.സാജു. പൂത്രിക്ക.
ജോ:സെക്രട്ടറി : ശ്രീ ജയ് തോമസ്‌ വെട്ടിത്തറ.   
ട്രഷറാര്‍          : ശ്രീ വര്‍ഗീസ് മാമ്മലശ്ശേരി. 
ക്യാമ്പ്‌ ഡയറക്ടര്‍               : ശ്രീ സിബി വര്‍ഗീസ് 
കലാവിഭാഗം കണ്‍വീനര്‍     : ശ്രീ ജോബിന്‍ പാലക്കുഴ 
കായിക വിഭാഗം               : ശ്രീ ജിയോ മണ്ണത്തൂര്‍ 
മെംബെര്‍ഷിപ്‌ വിഭാഗം      : മെജോ വര്‍ഗീസ് കണ്ടനാട്  
ഓഡിറ്റര്‍                          : റെജി വരിക്കോലി   
അഖില മലങ്കര പ്രതിനിധി    :  ജോമോന്‍ വടകര.             
തെരഞ്ഞെടുപ്പിന് ശേഷം അഭി. തിരുമേനി പുതിയ ഭാരവാഹികള്‍ക്ക് അധികാരം കൈമാറി. പുതിയ സെക്രട്ടറി ശ്രീ സിനോള്‍.വി.സാജു ക്യാമ്പിനു  നന്ദി പറഞ്ഞു.പ്രാര്‍ഥനയോടെ യോഗം അവസാനിച്ചു.

Thursday, June 2, 2011

വാര്‍ഷിക ഏകദിന ക്യാമ്പ്‌

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ഏകദിന ക്യാമ്പ്‌ ജൂണ്‍ 5 ഞായറാഴ്ച പൂത്രിക്ക സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച്  ഭദ്രാസന വൈസ്  പ്രസിഡണ്ട്‌ റവ.ഫാ.വര്‍ഗീസ് പനച്ചിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്നതാണ്.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മേത്രാപോലിത്ത ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ പ്രസിഡണ്ട്‌ അഭി. പൗലോസ്‌ മാര്‍ ഐറേനിയോസ് മേത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. 
പ്രോഗ്രാം 
8 .30 am                      : വി കുര്‍ബ്ബാന 
10 .00 am                    : സമ്മേളനത്തില്‍ ഉയര്‍ത്തുവാനുള്ള പാത്രിയര്‍ക്കാ പതാക വെട്ടിത്തറ
                                     മോര്‍ മീഖായേല്‍ വലിയ പള്ളിയില്‍ നിന്നും കൊണ്ട് വരുന്നു.
10 .30 am                    : പതാക ഉയര്‍ത്തല്‍ 
                                   : രജിസ്ട്രെഷന്‍ 
11 .00 am                    : ഏകദിന ക്യാമ്പ്‌
സ്വാഗതം                      :  റവ.ഫാ. ഫിലിപ്പ് വര്‍ഗീസ്‌
അദ്ധ്യക്ഷ പ്രസംഗം       :  റവ.ഫാ.വര്‍ഗീസ് പനച്ചിയില്‍ (ഭദ്രാസന വൈസ്  പ്രസിഡണ്ട്‌)
ഉദ്ഘാടനം                   :  നി.വ.ദി.ശ്രീ.ഡോ.മാത്യൂസ്‌ മാര്‍ ഇവാനിയോസ് മേത്രാപോലിത്ത
                                     (ഭദ്രാസന മേത്രാപോലിത്ത)
അനുഗ്രഹ പ്രഭാഷണം  : നി.വ.ദി.ശ്രീ.പൗലോസ്‌ മാര്‍ ഐറേനിയോസ് മേത്രാപോലിത്ത
                                     (അഖിലേന്ത്യ പ്രസിഡണ്ട്‌)
പ്രവര്‍ത്തന റിപ്പോര്‍ട്ട്   : ശ്രീ റെജി.പി.വര്‍ഗീസ് (ഭദ്രാസന സെക്രെട്ടറി)
കണക്കു അവതരണം.   : ശ്രീ ജിബി വടകര (ട്രഷറാര്‍ )
ക്ലാസ്സ്‌                           : നി.വ.ദി.ശ്രീ ഐസക് മാര്‍ ഒസ്ത്താത്തിയോസ്
                                        ( മൈലാപ്പൂര്‍ ഭദ്രാസന മേത്രാപോലിത്ത)
ഉച്ചയ്ക്ക് 1 .00 നു        : ഉച്ചഭക്ഷണം.
             1 .30 നു          : ബിസിനസ് മീറ്റിംഗ്  
                                      ചര്‍ച്ച
                                     2011 - 2013 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു.     
      
ഒരു യൂണിറ്റില്‍ നിനും പത്തില്‍ കുറയാത്ത അംഗങ്ങള്‍ പങ്കെടുക്കണം. (2 പേര്‍ക്ക് വോട്ടവകാശം).  രജിസ്ട്രെഷന്‍ ഫീസ്‌ ഒരാള്‍ക്ക്‌ 50 രൂപ ആയിരിക്കും. യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കൊണ്ട് വരേണ്ടതാണ്.                          

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.