സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, June 9, 2011

ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്‌ക്കു തയാറാവണം: യാക്കോബായ സുന്നഹദോസ്‌

പുത്തന്‍കുരിശ്‌: തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു ചര്‍ച്ചയ്‌ക്കു തയാറാവണമെന്നു യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ ആവശ്യപ്പെട്ടു. കോടതിവിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു മധ്യസ്‌ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്‌ക്കു തയാറാവുകയാണ്‌ ഓര്‍ത്തഡോക്‌സ് സഭ ചെയ്യേണ്ടതെന്നും സുന്നഹദോസ്‌ വ്യക്‌തമാക്കി.
യാക്കോബായ സുറിയാനി സഭ നിയമങ്ങള്‍ അനുസരിച്ചും കോടതിവിധികളെ ആദരിച്ചുമാണു മുന്നോട്ടു പോകുന്നതെന്നു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസ്‌ വ്യക്‌തമാക്കി. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു.സഭയിലെ സണ്‍ഡേസ്‌കൂള്‍ പ്രസ്‌ഥാനത്തിന്റെ ചുമതല കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌, വിദ്യാര്‍ഥി പ്രസ്‌ഥാനം കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, യൂത്ത്‌ അസോസിയേഷന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, വനിതാ സമാജം കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ക്കു നല്‍കും. സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കണമെന്ന സഭാ സമിതികളുടെ ശിപാര്‍ശ സുന്നഹദോസ്‌ പരിഗണിച്ചു. കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സുന്നഹദോസ്‌ തീരുമാനിച്ചു. പരുമലയില്‍ നിരണം ഭദ്രാസനം വാങ്ങിയിട്ടുള്ളതായ സ്‌ഥലത്ത്‌ അഗതികളെയും നിരാലംബരെയും സംരക്ഷിക്കാനുള്ള കേന്ദ്രം നിര്‍മിക്കണമെന്നുള്ള സഭാ സമിതികളുടെ ശിപാര്‍ശയ്‌ക്കു സുന്നഹദോസ്‌ അംഗീകാരം നല്‍കി.രാജ്യത്തിന്റെ പുരോഗതിക്കായി കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാണെന്നു സുന്നഹദോസ്‌ വിലയിരുത്തി. മതസൗഹാര്‍ദത്തിനു കളങ്കമാകുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ കരുതേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. എക്യുമെനിക്കല്‍ മേഖലയില്‍ ക്രൈസ്‌തവ സഭകള്‍ക്ക്‌ കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന്‌ സുന്നഹദോസ്‌ അഭിപ്രായപ്പെട്ടു. വൈദിക സെമിനാരിയുടെ ജൂബിലി ആഘോഷം 2012 ഫെബ്രുവരി 18ന്‌ ആഘോഷിക്കാന്‍ സുന്നഹദോസ്‌ തീരുമാനിച്ചു.സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ചുമതലയേറ്റ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സുന്നഹദോസ്‌ ആശംസകളും നേര്‍ന്നു.
ഒഴിവുള്ള ഭദ്രാസനങ്ങള്‍ക്ക്‌ മെത്രാന്മാരെ
വാഴിക്കാന്‍ ശിപാര്‍ശ
കൊച്ചി: ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു മെത്രാപ്പോലീത്തമാരെ വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ്‌ കമ്മിറ്റിയോഗം സുന്നഹദോസിനു ശിപാര്‍ശ ചെയ്‌തു. യാക്കോബായ സഭയുടെ നിരണം ഭദ്രാസനം പരുമലയില്‍ വാങ്ങിയിട്ടുള്ള സ്‌ഥലത്ത്‌ പരി. ഗീവര്‍ഗീസ്‌ മോര്‍ ഗ്രീഗോറിയോസിന്റെ നാമത്തില്‍ അഗതികളും നിരാലംബരുമായവരെ സംരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കാനും വ്യക്‌തികള്‍ക്കും പ്രസ്‌ഥാനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും സംരംഭത്തില്‍ പങ്കാളിത്തം നല്‍കാനും യോഗം തീരുമാനിച്ചു. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.