സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, November 14, 2010

പാമ്പാക്കുട നമസ്കാരത്തിന്റെ നൂറാം വാര്‍ഷികവും മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ വാര്‍ഷികവും.

ഉല്‍പ്പത്തികാലം  മുതലേ മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്നവനായിരുന്നെന്നും ദൈവസങ്കല്‍പ്പം  ആരംഭിച്ചപ്പോള്‍ മുതല്‍ അവന്‍ പ്രാര്‍ത്ഥനയും ആരംഭിച്ചു  എന്ന്. ഡോ ഡി ബാബു പോള്‍ പറഞ്ഞു. സുറിയാനി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന പാമ്പാക്കുട നമസ്കാരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു മാര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ കണ്ടനാട് മര്‍ത്തമറിയം  കത്തീഡ്രലില്‍ നടന്ന യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന   നൂറു പ്രവത്തിയെക്കള്‍ നല്ലതാണന്നാണ് യഹൂദ വിശ്വാസം. ലിഖിത പ്രാര്‍ത്ഥനകളുടെ ഒരു പ്രശ്നം അര്‍ഥം  മനസിലാക്കാതെ പലരും ചൊല്ലി പോകുന്നു എന്നതാണ്.എന്നാല്‍ വാചിക പ്രാര്‍ത്ഥനകളും ഇന്ന് അര്‍ഥം മനസിലാകാതെ പറയുന്ന  ജല്‍പ്പനങ്ങളായി പോകുന്നു.തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന "കോട്ടയം നമസ്കാരം' ആരാണ് തര്‍ജ്ജമ ചെയ്തതെന്ന് ഇന്നും ആര്‍ക്കും നിശ്ചയമില്ല. പുന്നത്ര മാര്‍ ദിവനാസിയോസിന്റെ കാലഘട്ടത്തിലാണ് ഇത് വിരചിതമായതെന്നു പലരും വിശ്വസിക്കുന്നു.ഇതിനെ പരിഷ്ക്കരിച്ചാണ് കൊണാട്ട് മാത്തന്‍ കോര്‍ എപ്പിസ്കോപ്പാ പാമ്പാക്കുട നമസ്കാരം രചിച്ചത്.
'ശീമോ' നമസ്കാരത്തില്‍  നിന്നും മറ്റും  ഏറ്റവും മനോഹരമായ പ്രാര്‍ഥനകള്‍ അടര്‍ത്തിയെടുത്താണ് അദ്ദേഹം ഈ പ്രാര്‍ഥനാ ക്രമം രചിച്ചത്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നാ ദൈവീക പ്രാര്‍ത്ഥനയില്‍ അവസാനിക്കുന്ന തരത്തിലാണ് ഓരോ പ്രാര്‍ത്ഥനയും രൂപപെടുത്തിയിരിക്കുന്നത്. സുറിയാനി ചരിത്രത്തിലെ ഏറ്റവും നല്ല പ്രാര്‍ത്ഥനകള്‍ രചിച്ച മാബൂഗിലെ മാര്‍ പീലക്സിനോസിന്റെ  പ്രാര്‍ഥനകളും അനുയോജ്യമായ രീതിയില്‍ അദ്ദേഹം ചേര്‍ത്തിരിക്കുന്നു.ആദ്യമായി അമേരിക്കയില്‍ പോയി ഉന്നത വിദ്യാഭ്യാസം നേടിയ അന്ത്യോഖ്യ പാത്രിയര്‍ക്കീസായിരുന്ന ഇഗ്നാത്തിയോസ്‌ അപ്രേം ഒന്നാമന്‍ പത്രിയാര്‍ക്കീസ് തന്റെ "ചിതറിയ മുത്തുകള്‍" എന്നാ കൃതിയില്‍ രണ്ടു പാരഗ്രഫ് "മല്ഫൂനോ മത്താ  കരാ" എന്നാ പേരില്‍ വന്ദ്യ മാത്തന്‍ കോര്‍ എപ്പിസ്കോപ്പയെ കുറിച്ച് എഴുതിയിരിക്കുന്നത്  അദ്ദേഹത്തോടും   അദ്ദേഹത്തിന്റെ ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള  പൈതൃക വാത്സല്യത്തിന്റെ ദൃഷ്ട്ടാന്തം  ആണ്. പാമ്പാക്കുട നമസ്കാരത്തിനു പാത്രിയാര്‍ക്കീസ് ബാവായുടെ അനുഗ്രഹ കല്‍പ്പന വാങ്ങുന്നതിന് വേണ്ടി സുറിയാനിയിലേക്ക്  പ്രാര്‍ത്ഥനകള്‍ മുഴുവന്‍ വന്ദ്യ മാത്തന്‍ കോര്‍ എപ്പിസ്കോപ്പ തര്‍ജ്ജിമ  ചെയ്യിച്ചു. അത് മുഴുവന്‍ അബ്ദുള്ള രണ്ടാമന്‍  പാത്രിയാര്‍ക്കീസ് ബാവാ വായിച്ചു നോക്കുകയും വളരെ ദീര്‍ഘമായ ഒരു കല്‍പ്പന ചെറായി പള്ളിയില്‍ വച്ച് നല്‍കുകയും ചെയ്തു. ഈ നമസ്കാരത്തിലൂടെ യാക്കൊബായക്കാരുടെ  പ്രാര്‍ത്ഥനയ്ക്ക് ഒരു ക്രമീകരണം ഉണ്ടായി.കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്കോപ്പയുടെ    അന്ത്യോഖ്യ ഭക്തിയും,സുറിയാനിയിലും, സംസ്കൃതത്തിലും ഉള്ള അറിവും  സഭയോടുള്ള   ഇടയ  സംരക്ഷണ  താല്‍പര്യവും ചേര്‍ന്നതിന്റെ പ്രതിഫലനമാണ്   പാമ്പാക്കുട നമസ്കാര ക്രമം.
അഭി.ഗീവര്‍ഗീസ് മാര്‍ ബര്‍ണാബാസ്‌ തിരുമേനി ആദ്യക്ഷത വഹിച്ചയോഗത്തില്‍ സഭാ സെക്രട്ടറി  ശ്രീ തമ്പു ജോര്‍ജ് തുകലന്‍ സ്വാഗതം പറഞ്ഞു."വിശ്വാസ സംരക്ഷകന്‍ എഡിറ്റര്‍ " ഷെവ. ബിബി അബ്രാഹം, റവ.ഫാ.ഷാജി മാത്യു മേപ്പാടം, റവ ഫാ ഷിബി, ശ്രീ ബിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.