സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, November 12, 2010

പനവേലില്‍ യാക്കോബായ സഭയ്ക്ക് പുതിയ പള്ളി

 ഭദ്രാസന മെത്രാപോലീതത മോര്‍ യൗസേബിയോസ് കുര്യാക്കോസ് പുതിയ പള്ളിക്കുള്ള വസ്തുവിന് പണം കൊടുക്കുന്നു. സമീപം വികാരി റെവ്.ഫാ.എല്‍ദോ വര്‍ഗീസ്‌ ,റെവ്.ഫാ.ജോസഫ്‌ വാഴയില്‍, കുര്യന്‍ സക്കറിയ, ഇ.വി.തോമസ്‌,മൈനോറിട്ടി കമ്മീഷന്‍ അംഗം മാത്യു ജോര്‍ജ്, ഇ. വി.ബെന്നി, എ. കെ. കുര്യാക്കോസ്, റോയ്, പി.പി.വര്‍ഗീസ്‌ എന്നിവര്‍ സമീപം.
മുംബൈ: പനവേലില്‍ യാക്കോബായ  സഭയ്ക്ക് പുതിയ പള്ളിക്ക് സ്ഥലം വാങ്ങിച്ചു .നവിമുംബയിലെ നിര്‍ദിഷ്ട്ട  അന്തരാഷ്ട്ര വിമാനതാവള്ത്തിനു മൂന്നു കിലോമീറ്റര്‍ അകലെയായി പൂനെ എക്സ്പ്രസ്സ്‌ വേയ്ക് സമീപമായി ന്യൂ പനവേലില്‍ സെന്‍റ്.ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് സ്ഥലം വാങ്ങിച്ചു . വികാരി  റവ.ഫാ.എല്‍ദോ വര്‍ഗീസിന്റെയും, വൈസ് പ്രസിഡന്റ്‌ കുര്യന്‍ സക്കറിയയുടെയും സെക്രടറി പി.സ് ജോണ്‍സന്‍റെയും ട്രെഷറാര്‍  ജോയ് വര്‍ഗീസെന്റെയും ,സണ്ണി മാത്യു , ജോസ് പോള്‍ , എ .കെ. കുര്യാക്കോസ്, ടി.കെ. ജോയ് തുടങ്ങിയവരടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തില്‍  പുതിയ പള്ളി ഉണ്ടാവുന്നതിനുവേണ്ടി  കാര്യഷമതയോടെ പ്രവര്‍ത്തിക്കുന്നു. നവി മുംബയില്‍ എയര്‍പോര്‍ട്ട് വരുന്നതോടെ ഏറ്റവുമധികം വികസിക്കുന്ന ഒരു പ്രദേശം കൂടിയാണ് പനവേല്‍. ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ്.ജോര്‍ജ്  യാകോബായ സുറിയാനി സര്‍വീസ് സെന്റെരിനുവേണ്ടി നേതൃത്വം വഹിച്ചത് മറ്റമന പൗലോസ്‌, ഡേവിഡ്‌ ജോസഫ്‌ തുടങ്ങിയ സീനിയര്‍ മേമ്ബര്‍മരായിരുന്നു .ഇപ്പോള്‍ ന്യൂ പനവേലീനു സമീപം സെന്‍റ്.ജോര്‍ജ് സ്കൂളില്‍ ഞാറാഴ്ച രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന നടക്കുന്നു . പുതിയ പള്ളിക്ക് വേണ്ടി സഹകരിക്കുന്ന എല്ലാ വിശ്വാസികളെയും ഇത്തരണത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു . 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.