സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 30, 2010

പള്ളിക്കര കണ്‍വെന്‍ഷന്‍ നാളെ മുതല്‍

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 19-ാമത് പള്ളിക്കര കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും.

ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കൊടിയുയര്‍ത്തി. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും വൈകീട്ട് ആറ് മുതല്‍ ആറര വരെ സന്ധ്യാപ്രാര്‍ത്ഥനയും ആറരയ്ക്ക് സുവിശേഷ സംഗീതവിരുന്നും 7 മുതല്‍ 9.30 വരെ സുവിശേഷ പ്രസംഗങ്ങളും ഉണ്ടാകും.

ബുധനാഴ്ച ഡോ. കുര്യാക്കോസ് മോര്‍ ക്ലിമീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിക്കും. 8.10ന് ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഫാ. മാത്യു ചന്ദ്രന്‍ കുന്നേല്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് തിരുമറയൂര്‍, ഫാ. എബി വര്‍ക്കി, ഫാ. ജേക്കബ് മഞ്ഞളി എന്നിവര്‍ പ്രസംഗിക്കും.

സമാപന യോഗത്തില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സന്ദേശം നല്‍കും. ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ സുവിശേഷ പ്രസംഗം നടത്തും.

Thursday, November 25, 2010

സഭാതര്‍ക്കം കോടതിക്കു വെളിയില്‍ തീര്‍ക്കാം: യാക്കോബായ സഭ

കൊച്ചി: സഭാ തര്‍ക്കം ഇരുസഭകളും കോടതിക്കു വെളിയില്‍ തീര്‍ക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌ യാക്കോബായ സഭ സ്വാഗതം ചെയ്യുന്നതായി ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അറിയിച്ചു. രണ്ടു സഭകള്‍ തമ്മില്‍ കാലങ്ങളായുള്ള തര്‍ക്കം ഇന്ന്‌ സാമൂഹിക വിഷയമായി മാറി.

ചുരുക്കം പള്ളികള്‍ കേന്ദ്രീകരിച്ചു നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മദ്ധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യാക്കോബായ സഭ തയാറായിട്ടുണ്ട്‌. വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട്‌ ചര്‍ച്ചകളിലൂടെ തര്‍ക്കം തീര്‍ത്ത്‌ ഇരു സഭകള്‍ക്കും സമൂഹത്തില്‍ ക്രിസ്‌തീയ സാക്ഷ്യം നിറവേറ്റാനാകണം. വൈകാതെ സഭാസമിതികള്‍ ചേര്‍ന്നു നടപടി കൈക്കൊള്ളുമെന്ന്‌ ശ്രേഷ്‌ഠ ബാവ പ്രത്യാശിച്ചു.

Saturday, November 20, 2010

യാക്കോബായ യൂത്ത് അസോസിയേഷന്‍ ദേശീയ ക്യാമ്പ്

യാക്കോബായ യൂത്ത് അസോസിയേഷന്‍ "വാര്‍ഷിക കോണ്‍ഫറന്‍സ്  2010 " ചെന്നൈ മൈലാപ്പൂര്‍  ഭദ്രാസനത്തില്‍ വച്ച് അഭി.പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപോലീത്ത ഉദ്ഘാടാനം ചെയ്യുന്നു. വൈസ്‌ പ്രസിഡണ്ട്‌ റവ ഫാ ജോയി ആനകുഴി, ശ്രീ എജി,റവ  ഫാ ജോര്‍ജ്, റവ   ഫാ.എബി ഏലിയാസ്‌,ജനറല്‍ സെക്രട്ടറി ബിജു കെ തമ്പി, റവ   ഫാ എബി വര്‍ക്കി,ശ്രീ ജോസഫ്‌ കെ ജോണ്‍  എന്നിവര്‍ സമീപം.

ചെന്നൈ: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്‍ അഖില മലങ്കര ലീഡേഴ്‌സ് ക്യാമ്പ് ചെന്നൈ മൈലാപ്പൂര്‍ ഭദ്രാസനത്തിലെ അണ്ണാനഗര്‍ ശാന്തി ഭവനില്‍ ആരംഭിച്ചു.
         രാവിലെ 10 മണിക്ക് യൂത്ത് അസോസിയേഷന്‍ അന്തര്‍ദ്ദേശീയ പ്രസിഡന്റ് അഭിവന്ദ്യ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തിയതോടെ ദ്വിദിന സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന് ഫാ. ജോയി ആനക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന സമ്മേളനത്തില്‍ അഭി. പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തില്‍ സഭയും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ യുവാക്കള്‍ പ്രതിജ്ഞാബദ്ധരാണെന്നും പരിസ്ഥിതിയിലധിഷ്ഠിതമായ പ്രവര്‍നങ്ങളിലൂടെ ഇതിനായി യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തു.
ചെന്നൈ സെന്റ് തോമസ് പള്ളി വികാരി ഫാ.എബി വര്‍ഗീസ്, പള്ളി ട്രസ്റ്റി കെ.എം. തോമസ്, എല്‍സണ്‍ തോമസ്, എജി തോമസ്, യൂണിറ്റ് സെക്രട്ടറി ജോസഫ് കെ. ജോണ്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ബിജു കെ. തമ്പി നന്ദി പറഞ്ഞു. ക്യാമ്പില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് റവ. ഫാ. ജെറി തോമസ്, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.


Thursday, November 18, 2010

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്‌ യൂത്ത് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം


യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്‌ യൂത്ത് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും, ലീഡര്‍ ക്യാമ്പും 2010 നവം മാസം 20 ,21 (ശനി,ഞായര്‍ ) തീയതികളില്‍ മൈലാപൂര്‍ ഭദ്രാസനത്തിലെ അണ്ണാനഗറിലുള്ള സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടത്തുന്നതാണ്. അഭി.പൗലോസ്‌ മോര്‍ ഐറേനിയോസ്‌  മെത്രാപോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക പോതുയോഗത്തിലേക്ക് ഓരോ പള്ളിയില്‍ നിന്നും യൂണിറ്റു സെക്രട്ടറിയും മറ്റൊരു പ്രതിനിധിയും ഉള്‍പ്പടെ രണ്ടുപേര്‍ പള്ളിചെലവില്‍ വന്നു സംബന്ധികേണ്ടതാണ്.
അഭി.പൗലോസ്‌ മോര്‍ ഐറേനിയോസ്‌  മെത്രാപോലീത്തയുടെ കല്‍പ്പന ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   

Wednesday, November 17, 2010

46th Birthday of HG Dr. Mor Coorilos Geevarghese - Metropolitan of Niranam Diocese & Patriarchal Vicar of UK celebrated at Theeram

THEERAM, THIRUVALLA: The 46th Birthday of HG Dr. Mor Coorilos Geevarghese was celebrated at Indian Centre for Social Change - Theeram. Theeram is an institution where about 220 mentally challenged children are being protected and taken care of. HG Dr. Mor Coorilos is the Founder of Theeram.

The Birthday was celebrated by the Children, staff and well wishers of Theeram.
V. Rev Dr. Kuriakose Moolayil Cor-Episcopa, newly elected members of the local bodies and other dignitaries participated.

HG Dr. Coorilos, speaking to the gathering said that the children of Theeram were his life and celebration.

The newly elected members of the three tier panchayath were also felicitated and they pledged their support to Theeram and it's activities.

Monday, November 15, 2010

KANDANAD: The Centenary of "Pambakuda Namaskaram"

Malankara Syriac Online Library - The ambitious project of Mor Behnan Study Circle Launched

"The more that you read, the more things you will know. The more that you learn, the more places you'll go" - Dr. Seuss

“The books that help you most are those which make you think the most. The hardest way of learning is that of easy reading; but a great book that comes from a great thinker is a ship of thought, deep freighted with truth and beauty.” - Theodore Parker

Books are a wonderful influence on one's life. Good books enrich our knowledge and thus enrich our lives and help in shaping our personality. Reading is not just a hobby or pastime but also an educational activity which brings us to a vast reservoir of knowledge. Reading increases the drive for knowledge and inspires people to gain more information. Books serve as a great source of advice.

A library is a treasure of valuable books for the people to use and gain from it. People who are fond of reading will agree with the fact that a library is perhaps the most peaceful and the most wonderful place on earth. And with the advanced technology, library has come to your fingertips.

Mor Behnan Study Circle (MBSC) has taken up this ambitious project of making available a free online library for the benefit of all. Through this library, Spiritual, faith and history related books will be made online. The online library www.malankaralibrary.org was inaugurated by HG Mor Barnabas Geevarghese on Nov 14th at St. Baselios Shakrallah Centre, Kandanad. The site is designed by Shri. Nibu M John, Chennithala.

We have made a humble start. We are thankful to all our readers for their prayers and support in the last two years. It is your support which is our encouragement. It is our love towards our great church which is our motivation.

We request all our readers to send back your feedback, suggestions and also any books or documents that you feel can be published online. We need your continued support and prayers. You can send your suggestions to msv.lib@gmail.com

Sunday, November 14, 2010

പാമ്പാക്കുട നമസ്കാരത്തിന്റെ നൂറാം വാര്‍ഷികവും മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ വാര്‍ഷികവും.

ഉല്‍പ്പത്തികാലം  മുതലേ മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്നവനായിരുന്നെന്നും ദൈവസങ്കല്‍പ്പം  ആരംഭിച്ചപ്പോള്‍ മുതല്‍ അവന്‍ പ്രാര്‍ത്ഥനയും ആരംഭിച്ചു  എന്ന്. ഡോ ഡി ബാബു പോള്‍ പറഞ്ഞു. സുറിയാനി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന പാമ്പാക്കുട നമസ്കാരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു മാര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ കണ്ടനാട് മര്‍ത്തമറിയം  കത്തീഡ്രലില്‍ നടന്ന യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന   നൂറു പ്രവത്തിയെക്കള്‍ നല്ലതാണന്നാണ് യഹൂദ വിശ്വാസം. ലിഖിത പ്രാര്‍ത്ഥനകളുടെ ഒരു പ്രശ്നം അര്‍ഥം  മനസിലാക്കാതെ പലരും ചൊല്ലി പോകുന്നു എന്നതാണ്.എന്നാല്‍ വാചിക പ്രാര്‍ത്ഥനകളും ഇന്ന് അര്‍ഥം മനസിലാകാതെ പറയുന്ന  ജല്‍പ്പനങ്ങളായി പോകുന്നു.തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന "കോട്ടയം നമസ്കാരം' ആരാണ് തര്‍ജ്ജമ ചെയ്തതെന്ന് ഇന്നും ആര്‍ക്കും നിശ്ചയമില്ല. പുന്നത്ര മാര്‍ ദിവനാസിയോസിന്റെ കാലഘട്ടത്തിലാണ് ഇത് വിരചിതമായതെന്നു പലരും വിശ്വസിക്കുന്നു.ഇതിനെ പരിഷ്ക്കരിച്ചാണ് കൊണാട്ട് മാത്തന്‍ കോര്‍ എപ്പിസ്കോപ്പാ പാമ്പാക്കുട നമസ്കാരം രചിച്ചത്.

Friday, November 12, 2010

പനവേലില്‍ യാക്കോബായ സഭയ്ക്ക് പുതിയ പള്ളി

 ഭദ്രാസന മെത്രാപോലീതത മോര്‍ യൗസേബിയോസ് കുര്യാക്കോസ് പുതിയ പള്ളിക്കുള്ള വസ്തുവിന് പണം കൊടുക്കുന്നു. സമീപം വികാരി റെവ്.ഫാ.എല്‍ദോ വര്‍ഗീസ്‌ ,റെവ്.ഫാ.ജോസഫ്‌ വാഴയില്‍, കുര്യന്‍ സക്കറിയ, ഇ.വി.തോമസ്‌,മൈനോറിട്ടി കമ്മീഷന്‍ അംഗം മാത്യു ജോര്‍ജ്, ഇ. വി.ബെന്നി, എ. കെ. കുര്യാക്കോസ്, റോയ്, പി.പി.വര്‍ഗീസ്‌ എന്നിവര്‍ സമീപം.
മുംബൈ: പനവേലില്‍ യാക്കോബായ  സഭയ്ക്ക് പുതിയ പള്ളിക്ക് സ്ഥലം വാങ്ങിച്ചു .നവിമുംബയിലെ നിര്‍ദിഷ്ട്ട  അന്തരാഷ്ട്ര വിമാനതാവള്ത്തിനു മൂന്നു കിലോമീറ്റര്‍ അകലെയായി പൂനെ എക്സ്പ്രസ്സ്‌ വേയ്ക് സമീപമായി ന്യൂ പനവേലില്‍ സെന്‍റ്.ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് സ്ഥലം വാങ്ങിച്ചു . വികാരി  റവ.ഫാ.എല്‍ദോ വര്‍ഗീസിന്റെയും, വൈസ് പ്രസിഡന്റ്‌ കുര്യന്‍ സക്കറിയയുടെയും സെക്രടറി പി.സ് ജോണ്‍സന്‍റെയും ട്രെഷറാര്‍  ജോയ് വര്‍ഗീസെന്റെയും ,സണ്ണി മാത്യു , ജോസ് പോള്‍ , എ .കെ. കുര്യാക്കോസ്, ടി.കെ. ജോയ് തുടങ്ങിയവരടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തില്‍  പുതിയ പള്ളി ഉണ്ടാവുന്നതിനുവേണ്ടി  കാര്യഷമതയോടെ പ്രവര്‍ത്തിക്കുന്നു. നവി മുംബയില്‍ എയര്‍പോര്‍ട്ട് വരുന്നതോടെ ഏറ്റവുമധികം വികസിക്കുന്ന ഒരു പ്രദേശം കൂടിയാണ് പനവേല്‍. ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ്.ജോര്‍ജ്  യാകോബായ സുറിയാനി സര്‍വീസ് സെന്റെരിനുവേണ്ടി നേതൃത്വം വഹിച്ചത് മറ്റമന പൗലോസ്‌, ഡേവിഡ്‌ ജോസഫ്‌ തുടങ്ങിയ സീനിയര്‍ മേമ്ബര്‍മരായിരുന്നു .ഇപ്പോള്‍ ന്യൂ പനവേലീനു സമീപം സെന്‍റ്.ജോര്‍ജ് സ്കൂളില്‍ ഞാറാഴ്ച രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന നടക്കുന്നു . പുതിയ പള്ളിക്ക് വേണ്ടി സഹകരിക്കുന്ന എല്ലാ വിശ്വാസികളെയും ഇത്തരണത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു . 

Monday, November 8, 2010

യുവജന വാരം 2010

യുവജന വാരത്തോടനുബന്ധിച്ചു പിറവം വലിയ പള്ളിയില്‍ സഹ വികാരി റവ ഫാ റോയി മാത്യൂസ്‌ മേപ്പാടം കൊടി ഉയര്‍ത്തുന്നു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.