സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 14, 2010

യൂത്ത് അസോസിയേഷന്‍ ദേശീയ ജനറല്‍ അസംബ്ലി

യൂത്ത് അസോസിയേഷന്‍ കേന്ദ്ര ജനറല്‍ അസംബ്ലി രാജകുമാരി സെന്റ്‌ ജോര്‍ജ് പള്ളിയില്‍ വച്ച് അഭി കുര്യാക്കോസ് മാര്‍ ക്ലീമീസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.

                 യൂത്ത് അസോസിയേഷന്‍ ദേശീയ  ജനറല്‍ അസംബ്ലി രാജകുമാരി  സെന്റ്‌ ജോര്‍ജ് പള്ളിയില്‍ വച്ച് നടന്നു.ദേശിയ പ്രസിഡണ്ട്‌ അഭി.പൗലോസ്‌  മാര്‍ ഐറെനിയോസ് തിരുമേനി  അദ്ധ്യക്ഷത വഹിച്ചു.  അഭി കുര്യാക്കോസ് മാര്‍ ക്ലീമീസ് തിരുമേനി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.അഭി കുര്യാക്കോസ് മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി സന്നിഹിതനയിരിന്നു.യൂത്ത് അസോസിയേഷന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുവേണ്ടിയാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ്‌ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങളും കയ്യേറ്റങ്ങളും നിലനില്‍ക്കുന്ന മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും ചെറുതും വലുതും ആയ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപെട്ടു. ദേശിയ വൈസ് പ്രസിഡണ്ട്‌ റവ ഫാ.ജോയ് ആനക്കുഴി,ജനറല്‍ സെക്രട്ടറി ബിജു തമ്പി,അങ്കമാലി ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി എം.എസ്‌ ബെന്നി,കണ്ടനാട്  ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി  റെജി പി വര്‍ഗീസ് , കോഴിക്കോട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്,മുന്‍ ദേശിയ സെക്രട്ടറി ഷിബു വള്ളിക്കോട്,റോബി ഇടുക്കി,ബിജു സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.