സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 14, 2010

"പുതിയ ഒരു ഡാം പുതിയ കരാര്‍"

മുല്ലപെരിയാര്‍ സമര സമിതിയോട് അനുഭാവം പ്രകടിപ്പിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി മുല്ലപെരിയാര്‍ ഡാമിന് സമീപം നടത്തിയ ഉപവാസം അഭി.കുര്യാക്കോസ് മോര്‍ ക്ലീമീസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.

                 "പുതിയ ഒരു ഡാം പുതിയ കരാര്‍" എന്ന മുദ്രാവാക്യം ഉയര്‍ത്തി മുല്ലപെരിയറിനു സമീപം താമസിക്കുന്നവര്‍ നടത്തുന്ന സമരത്തിന്‌ പിന്തുണ കൊടുത്തുകൊണ്ട് യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി മുല്ലപെരിയറിനു സമീപം ഉപവാസ സമരം നടത്തി.അഭി കുരിയാക്കോസ്‌ മോര്‍ ക്ലീമീസ് തിരുമേനി സമരം ഉദ്ഘാടനം ചെയിതു.വൈസ് പ്രസിഡണ്ട്‌ റവ ഫാ ജോയ് ആനക്കുഴി അദ്ധ്യക്ഷത വഹിച്ചു.ആയിരകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഡാമിന് പകരം പുതിയ ഡാം പണിയണമെന്നും തമിഴ്നാടുമായി പുതിയ കരാര്‍ ഉണ്ടാക്കണമെന്നും ആവശ്യപെട്ടു 1174 ദിവസമായി മുല്ലപെരിയാര്‍ സമരസമിതി നടത്തി വരുന്ന സമരത്തിന്‌ യാക്കോബായ സഭയുടെ പൂര്‍ണ പിന്തുനയുണ്ടാന്നും കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അഭി തിരുമേനി പറഞ്ഞു. 50 വര്‍ഷത്തെ ആയുസ് മാത്രമുള്ള ഡാം, നൂറ്റാണ്ടുകള്‍ പിന്നിട്ടു നാടിനു ഭീഷണിയായി നിലകൊള്ളുമ്പോള്‍ അധികാര വര്‍ഗ്ഗം കണ്ണടചു ഉറക്കം നടിക്കുകയനന്നും അഭി തിരുമേനി പറഞ്ഞു.ഇതിനു മുന്‍പ് പല തവണ യൂത്ത് അസോസിയേഷന്‍ ഈ വിഷയത്തില്‍ സമരം നടത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ബിജു തമ്പി സ്വാഗതം പറഞ്ഞു.അങ്കമാലി ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി എം എസ്‌ ബെന്നി ,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി റെജി പി വറുഗീസ്‌,കോഴിക്കോട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
മുല്ലപെരിയാര്‍ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.