സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 6, 2013

യാക്കോബായ സഭ തിരുവനന്തപുരത്തു വായ്മൂടികെട്ടി സമരം നടത്തും

കൊച്ചിപൂട്ടി കിടക്കുന്ന എല്ലാ പള്ളികളും തുരന്നുകിട്ടനമെന്നാ വശ്യപെട്ടു യാക്കോബായ സഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു വായ്മൂടികെട്ടി സമരം 18 നു നടക്കും .  സഭയിലെ എല്ലാ മെത്രാപ്പൊലിത്തമാരും വൈദീകരും സെക്രട്ടറിയെറ്റിനു മുന്‍പില്‍ വായ്മൂടികെട്ടി സത്യാഗ്രഹം അനുഷ്ടിക്കും. പൂട്ടികിടക്കുന്ന എല്ലാ പള്ളികളും കഷ്ടാനുഭാവാഴ്ചയ്ക്ക് മുന്‍പ് തുറന്നു  കോതമംഗലം കിട്ടണമെന്ന് മൌണ്ട് സീനായ് കാതോലിക്ക ബാവായുടെ അധ്യക്ഷതയില്‍ കൂടിയ സഭയുടെ ആക്ഷന്‍ കൌണ്‍സില്‍ യോഗം ആവശ്യപെട്ടു.സഭ വിരുദ്ധ നിലപാട് തുടരുന്ന സര്‍ക്കാരിനെതിരെ കോട്ടയത്ത് സഭ അടിസ്ഥാനത്തില്‍ മഹാ സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ മുന്നോടിയായി മേഖലാ തലത്തിലും ഇടവക തലത്തിലും വിശദ്ധീകരണ യോഗങ്ങളും പ്രതിഷേധ റാലികളും നടത്തും. ഇത് സംബന്ധിച്ച് മാര്‍ഗ   നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കല്‍പ്പന എല്ലാ പള്ളികള്‍ക്കും നല്‍കിയിട്ടുണ്ട് 17 നു സഭയിലെ എല്ലാ പള്ളികളിലും പ്രതിഷേധ ദിനം ആചരിക്കാനും പ്രതിഷേധ റാലിയും സഭയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടത്താനും ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ആഹ്വാനം ചെയ്തു കണ്ടനാട്    ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 17 നു വൈകിട്ട് നാലിന് പിറവത്ത് വിശദ്ധീകരണ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സഭ നിശ്ചയിച്ചിട്ടുള്ള മേത്രാപ്പോലിത്തമാര്‍ അടങ്ങുന്ന പ്രതിനിധിസംഘം എല്ലാ സമുദായങ്ങളുടെ നേതാക്കന്മാരെയും കണ്ടുനിലപാട് വിശദ്ധീകരിക്കും മെത്രാപ്പൊലിത്തമാരായ അഭി മാത്യൂസ്‌ മോര്‍ ഈവാനിയോസ് ,ഏലിയാസ് മാര്‍ അത്തനാസിയോസ്,കുര്യാക്കോസ് മോര്‍ യൌസേഭിയോസ് സഭാ ഭാരവാഹികളായ തമ്പു ജോര്‍ജ് തുകലന്‍ , ജോര്‍ജ് മാത്യു തെക്കേതലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.