സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 8, 2013

ഓര്‍മ്മപെരുന്നാള്‍


 
ദ്രോഹഡ: ദ്രോഹഡ സെന്റ്. അത്താനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍  ഇടവകയുടെ കാവല്‍ പിതാവ് ആലുവയില്‍ കബറടങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 60-)മത് ഓര്‍മ്മപെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും സംയുക്തമായി 2013 ജനുവരി 25,26 വെള്ളി,ശനി തിയതികളില്‍ ആഘോഷിക്കുന്നു.
 2013 ജനുവരി 25 - ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 26- ↄoതിയതി ശനിയഴ്ച രാവിലെ 9. 45 നു മണിക്ക് ഗ്രീന്‍ ഹില്ല്സിലുള്ള ഔര്‍ ലേഡി കോളേജ് ചാപ്പലില്‍ കോടി ഉയര്‍ത്തല്‍ തുടര്‍ന്ന് 10 മണിക്ക് പ്രഭാത നമസ്കാരവും 11 മണിക്ക് ഫാദര്‍ തോമസ്‌ പുതിയാമഠത്തിന്‍റെ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും ഫാ:ജോബി മോന്‍ സ്കറിയ പെരുന്നാള്‍ സന്ദേശം നല്‍കുന്നതും തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായി രിക്കും  പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുന്നാളിലും വി.കുര്‍ബാന യിലും വന്നു അനുഗ്രഹിതരകുവാന്‍ ദ്രോഹഡയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.