സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 25, 2013

ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ശ്രേഷ്ഠ കാതോലിയ്ക്ക ബാവ ധൂപ പ്രാര്‍ത്ഥന നടത്തി.

ആലുവ: സമാധാനാന്തരീക്ഷത്തില്‍ തൃക്കുന്നത്ത് പള്ളിയില്‍ വിശുദ്ധ പിതാക്കന്‍മാരുടെ കബറിടത്തില്‍ വിശ്വാസികള്‍ ആരാധന നടത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയിലെത്തിയത്. അതേസമയം സര്‍ക്കാറിന്റെ സഭയോടുള്ള നിലപാടുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തി  ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ പള്ളിയിലെത്തിയില്ല. പള്ളി ഡ്യൂട്ടിക്കിടെ ഒരു പോലീസുകാരന്‍ കുഴഞ്ഞു വീണു. കോടതി നിര്‍ദേശം പൂര്‍ണ രീതിയില്‍ പാലിച്ചു കൊണ്ടായിരുന്നു സമാധാനപരമായി പള്ളിയിലെത്തി ആരാധന നടത്തിയത്. രാവിലെ ഏഴ് മണിയോടെ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത് എത്തി പള്ളി തുറന്നതോടെയാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചത്. കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പ്രവേശനം. 
ഉച്ചയ്ക്ക് ഒരു മണിയോടെ യാക്കോബായ വിഭാഗം വിശ്വാസികള്‍ കബറുകളിലെത്തി ആരാധന തുടങ്ങി. രണ്ട് മണിയോടെ അകവൂര്‍, പറവൂര്‍ പള്ളികളില്‍ നിന്നുള്ള കാല്‍നട തീര്‍ഥയാത്ര ആലുവയിലെത്തി. 
 അഭി.എബ്രഹാം മോര്‍ സേവേറിയോസ്, അഭി.ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്,അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ്,അഭി.സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് എന്നിവരാണ് പ്രാര്‍ത്ഥന നടത്തിയത്. റൂറല്‍ എസ്.പി. എസ്. സതീഷ് ബിനോയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് തൃക്കുന്നത്ത് പള്ളിയില്‍ ഒരുക്കിയിരുന്നത്. മുഴുവന്‍ ചടങ്ങുകളും പൂര്‍ത്തിയാകുന്നതുവരെ കളക്ടറും എസ്.പി.യും കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ കെ. വാര്യരും പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളി പരിസരത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി 16 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. നാല് ഡിവൈ.എസ്.പി.മാരും 15 സി.ഐ. മാരും 60 എസ്.ഐ.മാരും ഉള്‍പ്പെടെ 720-ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ജോലിഭാരത്തെ തുടര്‍ന്ന് കുളമാവ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇമ്മാനുവലാണ് കുഴഞ്ഞുവീണത്. ജില്ലാ ആസ്​പത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ തിരിച്ചയച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.