സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 28, 2013

അനിശ്ചിതകാല നിരാഹാരം നാലാംദിവസത്തിലെക്കു കടന്നു.

പിറവം: യാക്കോബായ വിഭാഗക്കാര്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുന്നതിനു വേണ്ടി ധര്‍മസമരം നടത്തുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരം നാലാംദിവസത്തിലെക്കു കടന്നു.ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യത്തില്‍ പ്രാര്‍ഥനായജ്ഞപ്പന്തലില്‍ നടത്തിയ പ്രാര്‍ഥനയെ തുടര്‍ന്നാണ് ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
അതേ സമയം പള്ളിക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ഥനായജ്ഞം  259 ദിവസം പിന്നിട്ടു. കഴിഞ്ഞ മെയ് 15-നാണ് പ്രാര്‍ഥനായജ്ഞം തുടങ്ങിയത്. അതോടെ പള്ളി അടച്ച നിലയിലാണ്. യാക്കോബായ വിഭാഗം നടത്തുന്ന ധര്‍മസമരം ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതിയുണ്ട്. അധികൃതരുടെ ഈ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.