സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 22, 2013

വൃക്ക നല്‍കാന്‍ ഭാര്യ തയ്യാര്‍: ശാസ്ത്രക്രിയയ്ക്ക് പണമില്ലാതെ നിര്‍ദ്ധന കുടുംബം.

പിറവം: ഇരുള്‍ വീണ ജീവിതത്തിനിടയിലും പ്രസീദ് പ്രതീക്ഷയുടെ പൊന്‍ പുലരി സ്വപ്നം കാണുന്നു.മരണത്തിന്റെ മണമറിയുമ്പോഴും ആത്മവിശ്വാസം കൈവിടാത്ത ഈ യുവവാവിനു താങ്ങായി പിറവം ഓണക്കൂര്‍ സ്വദേശിയായ ഭാര്യ ഷൈല കൂടെയുണ്ട്. ഒരിക്കല്‍ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന പ്രസീദിന്റെ ജീവിതം വൃക്കകളുടെ പ്രവര്‍ത്തനം താറു മാറായതോടെയാണ്  താളം തെറ്റിയത്.
ഡയാലിസിസിലൂടെയാണ് പ്രസീദ് ഇന്ന് ജീവിച്ചിരിക്കുന്നത്‌. അതും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കരുണയാല്‍. ആഴ്ച്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്തില്ലങ്കില്‍ ശരീരം നീര്‍ക്കെട്ടും. ഇനിയുള്ള ഏകമാര്‍ഗം വൃക്ക മാറ്റിവെക്കല്‍ മാത്രമാണന്നു വൈദ്യശാസ്ത്രം വിധിയെഴുതി. വൃക്ക നല്‍കാന്‍ ഷൈല തയാറാ ണെങ്കിലും ഓപ്പറേഷനുള്ള 5 ലക്ഷം രൂപ കണ്ടെത്താന്‍ ഈ  കുടുംബത്തിനു കഴിയുന്നില്ല.
മൂന്നിലും ഒന്നിലും പഠിക്കുന്ന അഭിരാമും അഭിദേവും  അച്ഛന്റെ പോന്നോമനകളാണ്. ഇവരുടെ പഠിത്തം പോലും വ്യാസ വിദ്യാലയത്തിലെ നടത്തിപ്പുകാരുടെ കരുണയിലാണ്. പ്രായമായ മാതാവിന് മകന്റെ ദുരവസ്ഥയില്‍ കണ്ണീര്‍വാര്‍ക്കാനേ കഴിയുന്നുള്ളൂ.മരപണിക്കാരനായ പ്രസീദിനു വൃക്ക മാറ്റി വച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുകയുള്ളൂ എന്ന് എറണാകുളം പി വി എസ്  ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോജി കെ നൈനാന്‍ വ്യക്തമാക്കുന്നു. പ്രദേശവാസികളും സന്നദ്ധ സംഘടനകളും നല്‍കുന്ന സഹായത്തിലാണ് ഇത് വരെ ഡയാലിസിസ് നടത്തിയത്.
പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. സഹവികാരി ഫാ.ലാല്‍മോന്‍ പട്ടരുമഠത്തിന്റെയും പ്രസീദിന്റെ ഭാര്യ  ഷൈലയുടെയും പേരില്‍ പിറവം എസ്  ബി റ്റി യില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.
Account  No : 67209217535
IFSC Code : SBTR 0000160

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.