സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, January 30, 2013

ഭവന നിര്‍മാണത്തിന് സഹായവുമായി കല്‌പണിക്കാര്‍

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്‍ വിധവയായ മോറയ്ക്കാല പള്ളിമുകള്‍ കോളനിയിലെ കക്കാടന്‍ മറിയാമ്മ വര്‍ഗീസിന്വീട് നിര്‍മിച്ചുകൊടുക്കുന്നു.ഇതിനു പ്രോത്സാഹനമായി മലയാറ്റൂരിലെ യുവ കല്പണിക്കാരായ തോപ്പില്‍ രാജു,തോപ്പില്‍പറമ്പില്‍ സുബാഷ്, കാരോക്കാട്ട് ഷാജു, ആപ്പിള്ളി സലി എന്നിവര്‍മുഴുവന്‍ കല്പണികളും കൂലിവാങ്ങതെ ചെയ്യും. ഇവരുടെ നേതൃത്വത്തില്‍ വീടുനിര്‍മാണം ആരംഭിച്ചു. കട്ടിളവെപ്പ് കത്തീഡ്രല്‍ വികാരി ഫാ. ബാബുവര്‍ഗീസ് നിര്‍വഹിച്ചു. ജില്ലയില്‍ പത്ത് വീടുകള്‍ നിര്‍മിച്ചുകൊടുക്കാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളത്. വീടില്ലാത്ത നിര്‍ധനര്‍ക്കാണ് ഇവരുടെ സഹായം ലഭിക്കുന്നത്. ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലുമായി നാലുദിവസത്തിനുള്ളില്‍ വീടുപണിയാനാകുമെന്നാണ് ഇവര്‍ പറയുന്നത്. കട്ടിളവെപ്പ് ചടങ്ങില്‍ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളും പള്ളി ഭരണസമിതിയംഗങ്ങളും കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദും പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.