കോലഞ്ചേരി: ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ ആരാധനയ്ക്ക് യാക്കോബായ വിശ്വാസികള്‍ക്ക് സമയം അനുവദിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതി വാര്‍ഷികവും ഏലിയാസ് മോര് അത്തനാസ്യോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
മാത്യൂസ് മോര് അന്തീമോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. ഏലിയാസ് മോര് അത്തനാസ്യോസ്, അന്‍വര്‍ സാദത്ത് എംഎല്‍എ, എല്‍ദോസ് കുന്നപ്പിള്ളി, പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment