സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, January 10, 2013

മാമ്പ്ര പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍

അങ്കമാലി: മാമ്പ്ര സെന്റ് കുര്യാക്കോസ് യാക്കോബായ പള്ളിയിലെ വാര്‍ഷിക പെരുന്നാള്‍ 11 മുതല്‍ 13 വരെ ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ 7.30 ന് വിശുദ്ധകുര്‍ബാന, 8.30 ന് ഫാ. ജോസ് പരത്തുവയലില്‍ പെരുന്നാളിന് കൊടിയേറ്റും. വൈകിട്ട് 7 ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് നടക്കുന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം പൂവ്വന്തറ മത്തായി കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. എന്‍ഡോവ്‌മെന്റ് വിതരണം, സമ്മാനദാനം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും.
 ശനിയാഴ്ച രാവിലെ 7.30 ന് വിശുദ്ധകുര്‍ബാന, വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥന, 7 ന് ഡോ. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത കല്‍ക്കുരിശിന്റെ കൂദാശ നടത്തും. ഐസക്ക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്തയും പങ്കെടുക്കും. 
തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം എന്നിവയുണ്ട്. ഞായറാഴ്ച രാവിലെ 9 ന് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 12 ന് പ്രദക്ഷിണം, തുടര്‍ന്ന് നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.