സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, January 27, 2013

ഓടയ്ക്കാലി പള്ളിയില്‍ മെത്രാന്‍ കക്ഷികള്‍ ആക്രമണം നടത്തി.

കുറുപ്പംപടി: ഓടയ്ക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതിക്രമിച്ചുകയറി യാക്കോബായ വിശ്വാസികളെ മര്‍ദിച്ചു.ശനിയാഴ്ച രാവിലെ എട്ടോടെ ഓര്‍ത്തഡോക്‌സ് പക്ഷക്കാരുടെ വികാരി തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ പള്ളിയില്‍ പ്രവേശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യാക്കോബായ സഭ , പള്ളിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. അതേസമയം ഇപ്പോള്‍ പള്ളിയുടെ ഭരണച്ചുമതലയുള്ള യാക്കോബായ സഭ ഇത് നിഷേധിച്ചു. കോടതി അനുവദിച്ചതുപ്രകാരമുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തുന്നതെസഭ വിശദ്ധീകരിച്ചു. അതിക്രമിച്ചുകയറിയവര്‍ തങ്ങളെ മര്‍ദിച്ചതായും ഇവര്‍ പരാതിപ്പെട്ടു. പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ വികാരി ഫാ. ജോബി ഊര്‍പ്പായില്‍, ട്രസ്റ്റി ബെസ്സി തോമസ്, ബേസില്‍ എന്നിവരെ സംഭവത്തെ തുടര്‍ന്ന് കോതമംഗലം ബസേലിയോസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ രംഗം ശാന്തമായി. ആര്‍.ഡി.ഒ. ഇന്‍ ചാര്‍ജ് ജമീല, ഡിവൈ. എസ്.പി. കെ. ഹരികൃഷ്ണന്‍, കുറുപ്പംപടി സി.ഐ. ക്രിസ്​പിന്‍ സാം എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഞായറാഴ്ച രാവിലെ 10.30ന് ഓടയ്ക്കാലി കവലയില്‍ യാക്കോബായ സഭ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.