ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പിതാക്കന്മാരുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി. മാത്യൂസ് മോര് അന്തീമോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. സഹവികാരി ഫാ. യല്‍ദോ ചക്യാട്ടില്‍, ട്രസ്റ്റി പി. എം. മാത്യു, സെക്രട്ടറി രാജന് വര്‍ക്കി എന്നിവര്‍ സംബന്ധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മോട്ടോര്‍ വാഹന റാലിയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആലുവ മാസ് ഹാളില്‍ യുവജന സംഗമവും നടന്നു.
മൂന്നു നോമ്പിനോടനുബന്ധിച്ച് നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന് തിങ്കളാഴ്ച പത്ത് മണിയോടെ തുടക്കമാകും. യാക്കോബായ സുറിയാനി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടേയും, മെത്രാപ്പോലീത്തമാരുടേയും നേതൃത്വത്തില്‍ മൂന്നിന്മേല് കുര്‍ബ്ബാനയും, ധൂപ പ്രാര്‍ത്ഥനയും ഉണ്ടാകും
No comments:
Post a Comment