സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 15, 2013

നായത്തോട് സെന്റ് ജോര്‍ജ്ജ് പള്ളിയുടെ 43 ആമത് ശിലാസ്ഥാപന പെരുന്നാള്‍


View Photo  Photo  Photo
നായത്തോട് സെന്റ് ജോര്‍ജ്ജ് പള്ളിയുടെ 43 ആമത് ശിലാസ്ഥാപന പെരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് തോമസ് മോര്‍ അലക്സന്ത്രിയോസ് മെത്രാപ്പോലീത്ത കുര്‍‌ബ്ബാന അര്‍പ്പിച്ചു. കുര്‍‌ബ്ബാനാനന്തരം സണ്ടേസ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും മെത്രാപ്പോലീത്ത നിര്‍‌വ്വഹിച്ചു. 
ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ ഉത്ഘാടനം അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി കെ വര്‍ഗീസും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ ഉത്ഘാടനം എം ജെ എസ് എസ് എ സെക്രട്ടറി പി വി ഏല്യാസും പഠനസഹായ പദ്ധതി ഉത്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഗ്രേസി ടീച്ചറും ഒലിവീന്തല്‍ പെരുന്നാള്‍ പതിപ്പിന്റെ പ്രകാശനം എം ജെ എസ് എസ് എ പരീക്ഷ കണ്‍‌ട്രോളര്‍ പി വി യാക്കോബും നിര്‍‌വ്വഹിച്ചു. സണ്ടേസ്കൂളിന്റെ ആരംഭകാല അദ്ധ്യാപകരെ ചടങ്ങില്‍ വച്ച് ഫാദര്‍ ഇട്ടൂപ്പ് ആലുക്കല്‍ ആദരിച്ചു. ഫാദര്‍ ബിജു അരീയ്ക്കല്‍ , പി കെ ഏല്യാസ് മാസ്റ്റര്‍ , ടോം ജോസ് കൂരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട എല്‍ദോസ് മാത്യൂ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കവരപറമ്പിലേക്ക് പ്രദിക്ഷണം, ആശീര്‍‌വാദം , നേര്‍ച്ചസദ്യ എന്നിവ നടന്നു. വൈകിട്ട് നടന്ന കലാസന്ധ്യ പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍ ഉത്ഘാടനം ചെയ്തു. തിരുനാള്‍ പരിപാടികളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കുകൊണ്ടു. വികാരി ഫാദര്‍ സാബു പാറയ്ക്കല്‍ , ട്രസ്റ്റിമാരായ കെ എ പൗലോസ് കുറുപ്പന്‍ , പി വി തോമസ് പുതുശേരി, ജനറല്‍ കണ്‍‌വീനര്‍ ടോം ജോസ് കൂരന്‍, എം വി ബൈജു എന്നിവര്‍ പെരുന്നള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.