സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 21, 2013

ശാലോം സംഗീത സന്ധ്യ 2013


 
View Photo
നായത്തോട്:  സെന്റ് ജോണ്‍സ് ചാപ്പലിലെ പെരുന്നാളിനോടനുവന്ധിച്ച് “ശാലോം സംഗീത സന്ധ്യ 2013″ ക്രിസ്തീയ സംഗീത മല്‍സരം നടന്നു. അങ്കമാലി ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി 7 ഓളം ടീമുകള്‍ പങ്കെടുത്തു. വികാരി ഫാദര്‍ ജിബി യോഹന്നാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ച് ഫാദര്‍ വില്‍സണ്‍ വര്‍ഗീസ് ഉത്ഘാടനം നിര്‍‌വ്വഹിച്ചു. ട്രസ്റ്റിമാരായ ടി ഐ ഏല്യാസ് , ബിജു വര്‍ഗീസ് പൂപ്പത്ത് എന്നിവര്‍സംസാരിച്ചു തിരുനാള്‍ സന്ധ്യയെ സംഗീതവിരുന്നാല്‍ ധന്യമാക്കിയ മല്‍സരത്തില്‍ പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കൊ പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ജോര്‍ജ്ജ് നെടുമ്പാശേരി രണ്ടാം സ്ഥാനവും മോര്‍ ഗ്രീഗോറിയോസ് പുല്ലുവഴി മൂന്നാം സ്ഥാനവും പങ്കുവച്ച മല്‍സരത്തില്‍ മോര്‍ ഇഗ്നേഷ്യസ് ചെറിയ വാപ്പാലശേരി മികച്ച സ്റ്റേജ് അവതരണത്തിനുള്ള ട്രോഫി കരസ്ഥമാക്കി. സെന്റ് ജോണ്‍സ് ഗായകസംഘാംഗങ്ങളായ ഷാജി യോഹന്നാന്‍ , എല്‍ദോ എ വി, എല്‍ദോ പോള്‍ , ടിഷ ഷാജി, ധന്യ സുനില്‍ ,ജിന്‍സി ബിജു,ലിബിയ ഏല്യാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.