സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 6, 2012

സഭൈക്യ ചര്‍ച്ചകള്‍ തുടങ്ങി


കോട്ടയം: കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മില്‍ കൂടുതല്‍ യോജിപ്പിന്റെ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി ഇരുസഭകളിലും നിലനില്ക്കുന്ന പത്രോസിനടുത്ത ശുശ്രൂഷയെക്കുറിച്ചും അതിന്റെ സാംഗത്യത്തെക്കുറിച്ചും ഒരുമിച്ച് വിശദമായ പഠനം നടത്തും. ഇന്നലെ മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ നടന്ന കത്തോലിക്കാ സഭയും യാക്കോബായ സഭയും തമ്മില്‍ സഭൈക്യ ചര്‍ച്ചകള്‍ക്കായുള്ള അന്തര്‍ദേശീയ സംയുക്ത സമിതിയുടെ സമ്മേളനത്തിലാണ് ഈ പുതിയ നീക്കം.
ക്രിസ്തു വിജ്ഞാനീയം, പ്രത്യേക സാഹചര്യങ്ങളിലുള്ള ചില കൂദാശകളുടെ പങ്കുവയ്ക്കല്‍, സഭാന്തര വിവാഹം, പ്രത്യേക സാഹചര്യങ്ങളില്‍ പള്ളിയും സെമിത്തേരിയുടെയും പങ്കുവയ്ക്കല്‍ എന്നിവയില്‍ ഇരുസഭകളും തമ്മില്‍ നിലവിലുള്ള പൊതുധാരണകളുടെ തുടര്‍ച്ചയായാണു പത്രോസിന്റെ അധികാരത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്.
'ബഹുസ്വര സമൂഹത്തില്‍ സഭകളുടെ ദൌത്യം'എന്ന വിഷയത്തില്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയും 'സഭയുടെ സ്വഭാവവും ദൌത്യവും' എന്ന വിഷയത്തില്‍ റവ. ഡോ. മാത്യു വെള്ളാനിക്കലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വത്തിക്കാനിലെ സഭൈക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ബ്രിയാന്‍ ഫാരല്‍, യാക്കോബായ സുറിയാനി സഭയിലെ എക്യൂമെനിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. 
കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പുമാരായ ബ്രിയന്‍ ഫാരല്‍, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യൂ മൂലക്കാട്ട്, തോമസ് മാര്‍ കൂറിലോസ്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ഗബ്രിയേല്‍ ക്വിക്കേ, റവ. ഡോ. മാത്യൂ വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് കുര്യാക്കോസ് മാര്‍ യൌസേബിയോസ്, മാത്യൂസ് മാര്‍ അപ്രേം, മാത്യൂസ് മാര്‍ അന്തിമോസ്, റവ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പ, റവ.ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ മൂലയില്‍, ഫാ. ഷിബു ചെറിയാന്‍, ഫാ. പ്രിന്‍സ് പൌലോസ്, ഫാ. ഷിബു ചെറിയാന്‍, ഫാ. ഗ്രിഗര്‍ കൊള്ളന്തര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. സമ്മേളനം ഇന്ന് സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.