സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 31, 2012

നിരന്തരമായ പ്രാര്‍ഥനയിലൂടെ നാം ശാക്തീകരിക്കപ്പെടും: റാഫേല്‍ തട്ടില്‍


കോലഞ്ചേരി: നിരന്തരമായ പ്രാര്‍ഥനയിലൂടെ ഈശ്വരന്‍ നമ്മെ ശാക്തീകരിച്ച് മനസ്സ് നവീകരിക്കുമെന്ന് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ഡോ. റാഫേല്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നുവരുന്ന 23-ാമത് അഖില മലങ്കര സുവിശേഷയോഗത്തിന്റെ അഞ്ചാം ദിവസത്തെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനസ്സ് അസ്വസ്ഥമാകുമ്പോഴും ചഞ്ചലപ്പെടുമ്പോഴും ദൈവത്തെ സ്മരിച്ച് പ്രാര്‍ഥിച്ച് തന്നെ സമര്‍പ്പിക്കുക. ഈശ്വരന്‍ നമ്മെ ശാക്തീകരിക്കുന്നത് അനുഭവിച്ചറിയാനാകും.
യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനായി. ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശവും നല്‍കി. യോഗത്തില്‍ മെത്രാപ്പോലീത്തമാരായ ഏലിയാസ് മാര്‍ അത്തനാസിയോസ്, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ് എന്നിവരും ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും സംബന്ധിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്‍കും. ഇംഗ്ലണ്ട് ബര്‍ണബാ സമിതി ചെയര്‍മാന്‍ ഡോ. പാട്രിക് കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും. ശ്രേഷ്ഠ കാതോലിക്ക സമാപന സന്ദേശവും ഡോ. ആല്‍ബര്‍ട്ട് റൗഹ് പുതുവത്സര സന്ദേശവും നല്‍കുന്നതതോടെ സുവിശേഷ മഹായോഗം സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.