സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 6, 2012

മൂവാറ്റുപുഴ ജില്ല രൂപീകരിക്കണം: ശ്രേഷ്‌ഠ ബാവ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ.
യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മേഖലയുടെ താല്‍ക്കാലിക ഓഫീസിന്റെ ഉദ്‌ഘാടനം കാരക്കുന്നം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പളളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയ്‌ക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും മൂവാറ്റുപുഴയിലുണ്ടെന്നും ജില്ലാ രൂപീകരണം നേരത്തേ ഉണ്ടാകേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ പള്ളി പൂട്ടിയിട്ടിരിക്കുന്നത്‌ ഇനിയും സഹിക്കാന്‍ പറ്റില്ലെന്നും ബാവ പറഞ്ഞു. സഭയുടെ ആചാര്യനായി താനിരിക്കുമ്പോള്‍ അത്‌ അനുവദിക്കാന്‍ കഴിയില്ലെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ സഭയോട്‌ അനുഭാവപൂര്‍വമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയാണ്‌ ഇപ്പോഴുമുള്ളത്‌. സഭയ്‌ക്കു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുമ്പോള്‍ വിമര്‍ശിക്കുകയല്ല വേണ്ടതെന്നും സഭയുടെ വളര്‍ച്ചയില്‍ പങ്കുചേരണമെന്നും ബാവ ആഹ്വാനം ചെയ്‌തു.
കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഭദ്രാസന വൈദിക സെക്രട്ടറി ബേബി ജോണ്‍ കോര്‍എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേതലയ്‌ക്കല്‍, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, ഫാ. വര്‍ഗീസ്‌ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യുസ്‌ മാര്‍ അന്തിമോസ്‌ മറുപടി പ്രസംഗം നടത്തി.
മൂവാറ്റുപുഴ മേഖല സെക്രട്ടറി ജോര്‍ജ്‌ മാന്തോട്ടം കോര്‍എപ്പിസ്‌കോപ്പ സ്വാഗതവും കാരക്കുന്നം പളളി ഇടവകവികാരി ഫാ. ജോസ്‌ ജോണ്‍ പരണായില്‍ നന്ദിയും പറഞ്ഞു.


No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.