സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 6, 2012

പിറന്നാള്‍ ആഘോഷിച്ചു.

മാമാലശ്ശേരി  മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ട് 174 ദിവസമായി അഖണ്ട പ്രാര്‍ത്ഥനാ യെഞ്ഞ്ജം നടത്തുന്ന   വിശ്വാസികളോടൊപ്പം മുവാറ്റുപുഴ മേഖലയുടെ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത  തന്‍റെ പിറന്നാള്‍ ആഘോഷിച്ചു. സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് ശേഷം കണ്ടനാട് ഭദ്രാസനത്തിന്റെ അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്തയുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചു. സഭ ട്രസ്റ്റി  തമ്പു ജോര്‍ജ് തുകലന്‍, ഫാ വര്‍ഗീസ്‌ പുല്യട്ടേല്‍ , ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി,സഭ മാനേജിംഗ് കമ്മിറ്റി അംഗം ബിജു വര്‍ഗീസ്‌,  യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.