സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 29, 2012

പള്ളിക്കര കണ്‍വെന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍


കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ 21-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ ശനിയാഴ്ച മുതല്‍ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫാ. ജിജു വര്‍ഗീസ് പ്രസംഗിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് സന്ധ്യാ പ്രാര്‍ഥനയെ തുടര്‍ന്ന് പ്രൊഫ. ഡോ. സി.ഡി. വര്‍ഗീസ്, ഫാ. ഡോ. എ.പി. ജോര്‍ജ്, ഫാ. നെല്‍സണ്‍ ജോബ്, ഫാ. ജേക്കബ്‌ജോസഫ്, ബിഷപ്പ് റാഫേല്‍ തട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.
സമാപന ദിവസമായ ഡിസംബര്‍ 5 ബുധനാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്ക ബാവ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമനും പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയും പ്രസംഗിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.