സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 12, 2012

മലങ്കര വര്‍ഗീസ് വധക്കേസ്: കാതോലിക്കാ ബാവയ്ക്ക് പങ്കില്ലെന്നു സിബിഐ

കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസില്‍ യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് എതിരെ തെളിവുകള്‍ ഇല്ലെന്ന് കോടതിയെ സിബിഐ അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം സിബിഐ ഏറ്റെടുത്തശേഷം 19 പ്രതികള്‍ക്ക് എതിരെ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് ഉത്തരവിടുകയും ചെയ്തിരുന്നു. പുതിയ പ്രതികള്‍ ആരുമില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിക്കുകയും ചെയ്തു.
സാക്ഷികളെ വിസ്തരിക്കുകയും വിവിധ രേഖകള്‍ കൂടുതലായി പരിശോധിക്കുകയും ചെയ്ത ശേഷം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെയോ മറ്റ് ഏതെങ്കിലും പുരോഹിതന്മാരെയോ കേസുമായി ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ഇല്ലെന്നും ഗൂഢാലോചനയില്‍ അവര്‍ക്ക് എന്തെങ്കിലും പങ്കുള്ളതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാവയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ പറഞ്ഞു.
അന്വേഷണ പരിധിയില്‍ നിന്നും ചില ഉന്നതരെ ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നതെന്ന് കൊല്ലപ്പെട്ട മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ ഹര്‍ജി നല്‍കിയിരുന്നു. ഫാദര്‍ വര്‍ഗീസ് തെക്കേക്കര ഉള്‍പ്പെടെ 19 പേര്‍ മാത്രമാണ് കൊലക്കേസില്‍ പ്രതികളായിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് ട്രസ്റ്റിയായിരുന്നു മലങ്കര വര്‍ഗീസ്. സാറാമ്മ വര്‍ഗീസിന്റെയും മറ്റും ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും ചില സാക്ഷിമൊഴികള്‍ പരസ്​പര വിരുദ്ധമാണെന്നും സിബിഐ പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന് പണം നല്‍കി എന്ന, അങ്കമാലി ഭദ്രാസനത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കൂടുതല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.