സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 19, 2012

വന്ദ്യ പൌലോസ് കോര്‍എപ്പിസ്കോപ്പായുടെ 25 ാംചരമ വാര്‍ഷികം: പാത്രിയര്‍ക്കാ പ്രതിനിധി എത്തുന്നു

തിരുവനന്തപുരം: കോറൂസോദശറോറോ പി.എ. പൗലോസ്‌ കോര്‍എപ്പിസ്‌കോപ്പയുടെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രത്യേക പ്രതിനിധിയായി ശിമെയോന്‍ മാര്‍ ക്രിസോസ്‌തമോസ്‌ മെത്രാപ്പോലീത്ത ചൊവ്വാഴ്‌ച കേരളത്തില്‍ എത്തിച്ചേരും.
നെടുമ്പാശേരിയിലെ സ്വീകരണത്തിനുശേഷം പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ വിശ്രമിക്കുന്ന അന്ത്യോഖാ പ്രതിനിധി നവംബര്‍ 22-ന്‌ കുറുപ്പംപടിയിലെ ചടങ്ങുകളില്‍ പങ്കെടുക്കും. 23-ന്‌ മണര്‍കാട്‌, 24-ന്‌ കോതമംഗലം, 25-ന്‌ തിരുവനന്തപുരം യാക്കോബായ പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കും. 26-ന്‌ തിരിച്ചുപോകും. 
1971-ല്‍ സിറിയയില്‍ ജനിച്ച ഇദ്ദേഹം എന്‍ജിനീയറിംഗ്‌ ബിരുദധാരിയാണ്‌. 1996-ല്‍ വൈദീകനായി. 2001-ല്‍ സന്യാസിയായി നിത്യവ്രതവാഗ്‌ദാനം നടത്തി. ഗ്രിസിലായിരുന്നു വേദശാസ്‌ത്ര പഠനം. ജര്‍മനിയിലെ സ്രൂഗിലെ യാക്കോബ്‌ സെമിനാരിയില്‍ ഹെഡ്‌മാസ്‌റ്ററായി സേവനം അനുഷ്‌ഠിച്ചുവരവെ 2007-ല്‍ സാഖാ പ്രഥമന്‍ ബാവാ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്‌തു. ഇപ്പോള്‍ ലബനോനില്‍ സഭ നടത്തുന്ന ജീവകാരുണ്യ പ്രസ്‌ഥാനങ്ങളുടെ ചുമതലയുള്ള മെത്രാപ്പോലീത്തയാണ്‌. വൈദീക സെമിനാരിയില്‍ പാട്രിസ്‌റ്റിക്‌ പ്രൊഫസറും പശ്‌ചിമേഷ്യയിലെ ഇസ്ലാം- ക്രിസ്‌ത്യന്‍ ഡയലോഗ്‌ കമ്മിറ്റിയിലെ അംഗവുമാണ്‌.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.