സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 10, 2012

യുവജന വാരം -2012

യുവ ജനവാരത്തിന് തുടക്കം കുറിച്ച് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത താമരാച്ചാല്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ പതാക ഉയര്‍ത്തുന്നു. 
താമരാച്ചാല്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ ഈ വര്‍ഷത്തെ യുവ ജനവാരത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത താമരാച്ചാല്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ നിര്‍വ്വഹിച്ചു.യുവജനവാരത്തോടനുബന്ധിച്ചു യൂണിറ്റ് തലത്തില്‍ ഏകദിന ക്യാമ്പുകള്‍, പ്രകൃതി പഠന ക്യാമ്പുകള്‍ ധ്യനയോഗങ്ങള്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിതരണങ്ങള്‍,യുവജനം സംഗമം, മെമ്പര്‍ഷിപ് വിതരണം എന്നിവ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.ഇടവകയിലും സമൂഹത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അഭി. മെത്രാപ്പോലിത്ത പറഞ്ഞു.
ഫാ.എല്‍ദോസ് കാക്കരെത്തു അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്‌ ഫാ.പൌലോസ് കൊച്ചുപറമ്പില്‍,ഫാ.ജോര്‍ജ് വൈലിപറമ്പില്,ഫാ. എല്‍ദോസ് കക്കാടന്‍,പോള്‍ കെ.സി, ബൈജു മാത്താറ,ജോണ്‍സന്‍ മുളന്തുരുത്തി, റെജി.പി.വര്‍ഗീസ്,സിനോള്‍.വി.സാജു,ഷിജോ പോള്‍,ജോബി.കെ.അബ്രാഹം   എന്നിവര്‍ പ്രസംഗിച്ചു.വനിത ജനറല്‍ സെക്രട്ടറി ആഷ പോള്‍ നന്ദി പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.