സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 9, 2012

റവ.ഡോ. ജോസഫ്‌ സഖറിയാ കോര്‍എപ്പിസ്‌കോപ്പാ സ്‌ഥാനാത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു‍


പുത്തന്‍കുരിശ്‌: സെന്റ്‌ അത്തനാസിയോസ്‌ കത്തീഡ്രല്‍ പാത്രിയര്‍ക്കാ സെന്ററില്‍ വെച്ച്‌ റവ.ഫാ.ഡോ. ജോസഫ്‌ സഖറിയാ അച്ചന്‍ കോര്‍എപ്പിസ്‌കോപ്പാ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു.
സെപ്‌റ്റംബര്‍ 17-ന്‌ രാവിലെ 7 മണിക്ക്‌ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ പ്രഥമന്‍ ബാവായാണ്‌ കോര്‍എപ്പിസ്‌കോപ്പ പദവി നല്‍കിയത്‌. സഭയിലെ മറ്റ്‌ മെത്രാപ്പോലീത്തമാരായ മാര്‍ ജോസഫ്‌ ഗ്രിഗോറിയോസ്‌ (സുന്നഹദോസ്‌ സെക്രട്ടറി), മാര്‍ മാത്യൂസ്‌ ഈവാനിയോസ്‌, മാര്‍ കുര്യാക്കോസ്‌ തെയോഫിലോസ്‌, മാത്യൂസ്‌ മാര്‍ അത്തനേഷ്യസ്‌ എന്നിവരും അനേകം വൈദീകരും കോര്‍എപ്പിസ്‌കോപ്പമാരും സഹകാര്‍മികരായിരുന്നു. 
പരേതരായ മാരംകണ്ടത്തില്‍ സഖറിയാ കത്തനാരുടേയും സാറാമ്മ സഖറിയായുടേയും മകനായ വെരി റവ.ഡോ. ജോസഫ്‌ സഖറിയ 1975-ല്‍ ശെമ്മാശപട്ടവും, 1986- ജൂലൈയില്‍ കാലം ചെയ്‌ത ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ രണ്ടാമനില്‍ നിന്നും കശീശാ പട്ടക്കാരനായി വാഴിക്കപ്പെടുകയും ചെയ്‌തു. 
1980-86 കാലയളവില്‍ യുണൈറ്റഡ്‌ തിയോളജിക്കല്‍ സെമിനാരി ബാംഗ്ലൂരില്‍ നിന്നും ബി.ഡി ബിരുദവും, ആഗ്രാ സെന്റ്‌ ജോസഫ്‌ കോളജില്‍ നിന്നും എം.എ ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കിയ അച്ചന്‍ 1990- 96 കാലയളവില്‍ കാത്തലിക്‌ ഫാക്കല്‍റ്റി ഓഫ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വിയന്ന (ഓസ്‌ട്രിയ) യില്‍ നിന്നും തിയോളജിയില്‍ ഡോക്‌ടറേറ്റ്‌ നേടി. 
കാലംചെയ്‌ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ പൗലോസ്‌ രണ്ടാമന്റെ സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള അച്ചന്‍ ഇപ്പോള്‍ ന്യൂസിലാന്റിലുളള സെന്റ്‌ പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്‌ഥാപക വികാരിയായി സേവനം അനുഷ്‌ഠിക്കുന്നു. 1988- 89 കാലയളവില്‍ മലേക്കുരിശ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ ലക്‌ചററായും, മദ്രാസ്‌ ക്രിസ്‌ത്യന്‍ മിഷന്‍ ആശുപത്രിയിലെ സീനിയര്‍ ചാപ്ലെയിന്‍ ആയും, കണ്ടനാട്‌ ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 
ബാഹ്യകേരളത്തിലെ ബാംഗ്ലൂര്‍ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, സെന്റ്‌ പീറ്റേഴ്‌സ് ചര്‍ച്ച്‌ ന്യൂഡല്‍ഹി എന്നീ പള്ളികളുടേയും, വെട്ടിക്കല്‍, മുളന്തുരിത്തി തിയോളജിക്കല്‍ സെമിനാരിയുടേയും പ്രാരംഭ ഘട്ടത്തിലെ ഓര്‍ഗനൈസര്‍മാരില്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുള്ള അച്ചന്‍ വിയന്നയിലെ സെന്റ്‌ മേരീസ്‌ പള്ളി (യൂറോപ്പിലെ ആദ്യത്തെ യാക്കോബായ പള്ളി) കൂടാതെ സ്വിറ്റ്‌സര്‍ലന്റിലും കോണ്‍ഗ്രിഗേഷന്‍ (പള്ളി) സ്‌ഥാപിച്ചു. 
ഭാര്യ ലതാ ജോസഫ്‌, പരേതനായ പടിഞ്ഞാറെക്കുടിയില്‍ റവ.ഫാ. പി.കെ. മാത്തുക്കുട്ടിയച്ചന്റെ മകളാണ്‌. ബിസിനസുകാരനായ ഏകമകന്‍ മോഹിത്‌ കുടുംബ സമേതം കൊച്ചിയില്‍ താമസിക്കുന്നു. 
അമേരിക്കയിലുള്ള പോള്‍ പടിഞ്ഞാറേക്കുടിയില്‍ (ഡിട്രോയിറ്റ്‌- മിഷിഗണ്‍), റോയി ആന്‍ഡ്‌ ഗിരി (ഇല്ലിനോയിസ്‌), ജോസഫ്‌ ആന്‍ഡ്‌ നീന (ഇല്ലിനോയിസ്‌), ബിജു ആന്‍ഡ്‌ താര (ഡാളസ്‌) എന്നിവര്‍ അച്ചന്റെ അടുത്ത ബന്ധുക്കളാണ്‌. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.