സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, October 25, 2012

പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

മണ്ണത്തൂര്‍ പള്ളി ആരാധനയ്ക്കായി തുറക്കണം
കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്‌സ് പള്ളി ആരാധനയ്ക്കായി തുറക്കണമെന്ന് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. യാക്കോബായ സുറിയാനി സഭാ മണ്ണത്തൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുമാറാടി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി.
മണ്ണത്തൂര്‍ കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഫ്‌ളാഗ് ഓഫ് ചെയ്തു. വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ തമ്പുജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്തു. ഫാ. പൗലോസ് ഞാറ്റുകാലയില്‍, ഫാ. ബേബി മങ്ങോളില്‍, ഫാ. ബിനു അമ്പാട്ട്, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ബിജു ചക്രവേലില്‍, ഫാ. സന്തോഷ്, അസ്വാറോയി ഐസക്, ബെന്നി പൈലി, സാജു കെ. പോള്‍, ബേബി ജോസഫ്, ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ഡിഒ ഏറ്റെടുത്തിരിക്കുന്ന മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി ആരാധനയ്ക്കായി തുറന്ന് സൗകര്യമൊരുക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. ഫാ. ജൂ താന്നിക്കുഴിയില്‍ അധ്യക്ഷനായി. കൊച്ചുപറമ്പില്‍ ഗീവറുഗീസ് റമ്പാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫാ. ഏലിയാസ് ജോണ്‍, ഫാ. ബാബു എബ്രഹാം, ജോര്‍ജ് ജേക്കബ്, പോളി ഐസക്, എം.സി.ചാക്കോ , കെ.കെ.പൗലോസ് , ജിന്‍േറാ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.