സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 2, 2012

തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്നു കോതമംഗലം ചെറിയപള്ളിയിലേക്ക്


കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയിലെ പരി. ബാവയുടെ പെരുന്നാളിന് അഭി. ഐസക്ക് മാര്‍ ഒസ്ത്താതിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. 
 
കോതമംഗലം . മാര്‍ത്തോമ്മാ ചെറിയപള്ളിയിലെ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കു നാടിന്റെ നാനാദിക്കുകളില്‍ നിന്നു കാല്‍നടയായി യാത്ര തിരിച്ചിട്ടുള്ള തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്നു പള്ളിയില്‍ എത്തിച്ചേരും. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവാ മലങ്കരയിലേക്കു നടത്തിയ സഹനയാത്രയെ അനുസ്മരിച്ചു നടത്തുന്ന കാല്‍നട തീര്‍ഥാടനത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ നാനാജാതി മതസ്ഥരില്‍പ്പെട്ട തീര്‍ഥാടകലക്ഷങ്ങള്‍ അണിചേരും.
ഹൈറേഞ്ച് മേഖലയിലെ വിവിധ ദേവാലയങ്ങളില്‍ നിന്ന് മൂന്നുദിവസം മുന്‍പു യാത്രതിരിച്ച ആയിരക്കണക്കിനു തീര്‍ഥാടകരും ഇന്നു രാവിലെ ജില്ലയുടെ വിവിധ മേഖലകളിലുള്ള പള്ളികളില്‍ നിന്നു യാത്രതിരിക്കുന്ന തീര്‍ഥാടക ലക്ഷങ്ങളും ഇന്നു വൈകിട്ടു പള്ളിയില്‍ എത്തിച്ചേരും. ഹൈറേഞ്ച് മേഖലയില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറന്‍ മേഖലയില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ക്ക് ഗാന്ധി സ്ക്വയറിലും വടക്കന്‍ മേഖലയില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ക്ക് ഹൈറേഞ്ച് കവലയിലും പൌരാവലിയുടെയും പള്ളി മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വരവേല്‍പു നല്‍കും. പള്ളിയിലേക്കുള്ള തീര്‍ഥാടകരുടെ തിക്കുംതിരക്കും കണക്കിലെടുത്ത് നഗരത്തിലെ പ്രധാന റോഡുകളില്‍ ഇന്നു വൈകിട്ടു നാലു മുതല്‍ നാളെ രാവിലെ 10 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹവും പള്ളിയിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി ഒളിക്യാമറകളും നഗരത്തിന്റെ ഇതര ഭാഗങ്ങളില്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. 

പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 327-ാം ഓര്‍മപ്പെരുനാളാണ് ഇക്കുറി കൊണ്ടാടുന്നത്. കന്നി 19-ാം തീയതി പെരുനാളായ ഇന്നു രാവിലെ എട്ടിനു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടത്തും. രാത്രി പത്തിനു നഗരം ചുറ്റി നടത്തുന്ന പെരുനാള്‍ പ്രദക്ഷിണമാണ് ഇന്നു പ്രധാനം. പൊന്‍-വെള്ളിക്കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നാടിന്റെ മുഴുവന്‍ ഐശ്വര്യത്തിനുമായി നടത്തുന്ന പെരുനാള്‍ പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥരില്‍പ്പെട്ട ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. പ്രദക്ഷിണവഴിയില്‍ മതമൈത്രിയുടെ പ്രഭ ചൊരിഞ്ഞ് നായര്‍ യുവാവ് വിളക്കേന്തി മുന്നാലെ ചുവടുവയ്ക്കും. 
കന്നി 20 പെരുനാളായ നാളെ രാവിലെ ആറിന് ഏബ്രഹാം മാര്‍ സേവേറിയോസും, 7.30ന് ജോസഫ് മാര്‍ ഗ്രിഗോറിയോസും, ഒന്‍പതിന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായും കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞു രണ്ടിന് കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിലേക്കു പ്രദക്ഷിണം നടത്തും. 10 ദിവസം നീളുന്ന നാടിന്റെ പെരുമയാര്‍ന്ന ഉത്സവം നാലിനു സമാപിക്കും. അന്നു രാവിലെ എട്ടിനു കുര്യാക്കോസ് മാര്‍ യൌസേബിയോസിന്റെ നേതൃത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടത്തും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.