കോതമംഗലം: മാര്‍തോമ ചെറിയപള്ളിയിലെ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മപ്പെരുന്നാള്‍ വ്യാഴാഴ്ച സമാപിക്കും. ചൊവ്വാഴ്ച ഉച്ചമുതല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് കാല്‍നടയായി പള്ളിയിലെത്തിയത്.
ചക്കാലക്കുടിയില്‍ നിന്നും പള്ളിയിലേക്ക് ബാവയെ വഴികാട്ടിയ പുതീക്കല്‍ തറവാട്ടിലെ ഇളംതലമുറക്കാരനായ സുരേഷ് തൂക്കുവിളക്കേന്തി നഗര പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ സമയങ്ങളില്‍ നടന്ന കുര്‍ബാനയിലും ഉച്ചയ്ക്ക് ചക്കാലക്കുടി ചാപ്പലിലേക്ക് നടന്ന പ്രദക്ഷിണത്തിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

No comments:
Post a Comment