സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, October 25, 2012

കോതമംഗലം മാര്‍ തോമ ചെറിയപള്ളിയില്‍ എല്‍ദോ-ബേസില്‍ സംഗമം 27 ന്


കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ്‌ ബാവയുടെ നാമധേയമായ എല്‍ദോ, ബേസില്‍ എന്നീ പേരുകള്‍ ഔദ്യോഗികമായി സ്വീകരിച്ചവരുടെ പ്രഥമസംഗമം 27ന്‌ നടക്കും. 
വ്യകതികളെയല്ലാ പരിശുദ്ധന്റെ നാമത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ പള്ളി വികാരി ഫാ. മനു മാത്യു കാരിപ്രയും ട്രസ്‌റ്റിമാരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1685-ല്‍ ബസ്രാവഴി ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ്‌ പരിശുദ്ധന്‍ കോതമംഗലത്ത്‌ എത്തിച്ചേര്‍ന്നത്‌. പായ്‌ക്കപ്പലില്‍ യാത്രചെയ്‌ത് തലശേരിയില്‍ എത്തി അവിടെ നിന്ന്‌ ശത്രുക്കളില്‍ നിന്ന്‌ രക്ഷനേടാന്‍ വേഷപ്രച്‌ഛന്നനായി കിഴക്കോട്ട്‌ യാത്ര ചെയ്‌ത് പാണ്ടി നാടുവഴി പള്ളിവാസലില്‍ എത്തി. തുടര്‍ന്ന്‌ ഘോരവനത്തിലൂടെ സഞ്ചരിച്ച്‌ കോഴിപ്പിള്ളിയില്‍ എത്തുകയും കാലികളെ മേയ്‌ച്ചുകൊണ്ടിരുന്ന ചക്കാലനായരുടെ സഹായത്തോടെ കോതമംഗലത്ത്‌ എത്തിച്ചേരുകയും ചെയ്‌തു. വന്ദ്യവയോധികനായിരുന്ന പരിശുദ്ധന്‍ ഏറെ വൈകാതെ കന്നി 19ന്‌ മൃതിയടയുകയും ചെയ്‌തു. ഇന്ന്‌ നാനാജാതി മതസ്‌ഥര്‍ എത്തുന്ന സംസ്‌ഥാനത്തെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്‌ ബാവ കബറടങ്ങിയിരിക്കുന്ന കോതമംഗലം ചെറിയപള്ളി. 
പരിശുദ്ധ ബാവയുടെ 327-ാം ഓര്‍മപെരുനാളിനോട്‌ അനുബന്ധിച്ചാണ്‌ പ്രഥമ എല്‍ദോ, ബേസില്‍ സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതിനകം ഈ നാമധേയമുള്ള പതിനായിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തു. ബാവയുടെ നാമധേയം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. 27 വരെ രജിസ്‌ട്രേഷന്‌ അവസരം ലഭിക്കും. മാമോദീസ സമയത്ത്‌ ബാവയുടെ നാമധേയം സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ ഉണ്ടായിരുന്നതിനാലാണ്‌ ഔദ്യോകിക നാമധാരികള്‍ക്ക്‌ മാത്രം അവസരം നല്‍കിയിരിക്കുന്നതെന്നും ഇവര്‍ വ്യക്‌തമാക്കി. 
ഉച്ചക്കഴിഞ്ഞ്‌ 2ന്‌ നടക്കുന്ന സംഗമത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷനായിരിക്കും. മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്യും. രാഷ്‌ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. അഡ്വ. ഷിബു കുര്യാക്കോസ്‌, പി.വി പൗലോസ്‌, എബി വര്‍ഗീസ്‌, ബിനോയ്‌ദാസ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.