സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 20, 2012

റവ ഫാ സാബു ടി ചോറാട്ടില്‍ കോര്‍ എപ്പിസ്കൊപ്പാ സ്ഥാനത്തേക്ക്.

റവ ഫാ സാബു ടി ചോറാട്ടില്‍
ലോസാഞ്ചല്‍സ്: ഒക്ടോബര്‍ 13 നു ലോസാഞ്ചല്‍സില്‍ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് റവ  ഫാ സാബു.ടി.ചോറാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപെടുന്നു.  
ആകമാന സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ അതി ഭദ്രാസനത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ ബഹു. അച്ചന്റെ സഭാ സേവനങ്ങളെ  പരിഗണിച്ചാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഇദ്ദേഹത്തിനു കോര്‍ എപ്പിസ്കോപ്പ സ്ഥാനം നല്‍കുന്നത്.സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് അമേരിക്കന്‍ അതി ഭദ്രാസന ആര്‍ച് ബിഷപ്‌  അഭി. യെല്‍ദോ മോര്‍ തീത്തോസ്, സുറിയാനി സഭയുടെ പശ്ചിമ അതി ഭദ്രാസനത്തിന്റെ ആര്‍ച് ബിഷപ്പ് അഭി.മാര്‍ യൂജിന്‍ കപ്ലാന്‍ ക്ലീമിസ് എന്നീ മെത്രാപ്പോലിത്തമാര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 
തിരുവഞ്ചൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ ഇടവകാംഗമായിരുന്ന ചോറാട്ടില്‍  പരേതരായ കെ കെ തോമസിന്റെയും മാറിയാമ്മയുടെയും ഇളയ പുത്രനായി ജനിച്ച അച്ചന്‍ 1956 ല്‍ പുണ്യശ്ലോകനായ പെരുംമ്പിള്ളില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയില്‍ നിന്നും കശീശ പട്ടം സ്വീകരിച്ചു. കേരള സര്‍വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ബഹു. അച്ചന്‍ 1986 -90 കാലയളവില്‍ സഭ പ്രസിദ്ധീകരണമായ സിറിയന്‍ സന്ദേശത്തിന്റെ എഡിറ്ററായും യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്‌ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കേരളത്തില്‍ പല ഇടവകകളിലായി സേവനം അനുഷ്ടിച്ചിട്ടുള്ള ബഹു. അച്ചന്‍ 1993 മുതല്‍ ലോസാഞ്ചല്‍സ് സെന്റ്‌ മേരീസ്‌ പള്ളി വികാരിയായി സേവനം അനുഷ്ടിച്ചു വരുന്നു. കാലിഫോര്‍ണിയയിലെ പല ഇടവകകളുടെയും പ്രാരംഭ ശില്‍പ്പിയായ ബഹു. അച്ചന്‍ തിരുവഞ്ചൂര്‍ ചോറാട്ടില്‍ കുടുംബയോഗം പ്രസിടന്റുമാണ്. സഹധര്‍മ്മിണി മീനടത്തു ആലയ്ക്കല്‍ കുടുംബാങ്ങമായ കൊച്ചുമോള്‍ . മക്കള്‍ യെല്‍ദോ,ആല്‍ബി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.