സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 28, 2012

മാഞ്ചസ്റ്റര്‍ യാക്കോബായ കുടുംബ സംഗമം, അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനിക്കു ഗംഭീര സ്വീകരണം


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നടക്കുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്  സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സ് ഇന്നു യു കെ യില്‍ എത്തിച്ചേര്‍ന്നു.രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിനെത്തിച്ചേര്‍ന്ന അഭി. തിരുമേനിക്ക്  മാഞ്ചസ്റ്റര്‍  ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ ബഹു.ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേതൃത്ത്വത്തില്‍  ഫാ. എല്‍ദോസ്  (ഡെന്മാര്‍ക്ക്)  മാഞ്ചസ്റ്റര്‍  ഇടവകയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, കൌണ്‍സില്‍ അംഗങ്ങളും, ഇടവകഗങ്ങളും ചേര്‍ന്നു ചേര്‍ന്ന് ഉഷ്മളമായ സ്വീകരണം നല്‍കി.
ഈ വരുന്ന  ശനിയാഴ്ചയും,  ഞായറാഴ്ചയും  മാഞ്ചസ്റ്റര്‍,മോര്‍ ഒസ്താത്തിയൊസ് സ്ലീബ  നഗറില്‍,    മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ   ആധിധേയത്തില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 29 ശനിയാഴ്ച രാവിലെ 9.00 മണിക്കു റജിസ്ട്രേഷന്‍ ആരം ഭിക്കുന്നതും 9.30 നു അഭിവന്യ തിരുമേനിമാര്‍ക്കും വിശിഷ്ട അതിഥികള്‍ക്കും സ്വീകരണം. 9.45 നു പതാക ഉയര്‍ത്തല്‍. 10.00 മണിക്കാരംഭിക്കുന്ന ഉദ്ഘാടന  സമ്മേളനം  യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സുകൊണ്ട് അധ്യക്ഷത വഹിക്കുന്നു,  പ്രസ്തുത യോഗത്തില്‍  ക്നാനായ അതി ഭദ്രാസനാധിപന്‍ ആഭി. കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമനസ്സുകൊണ്ട്  ഭദ്രദീപം തെളിയിച്ചുല്‍ഘാടനം നിര്‍വഹിക്കുന്നു. “എങ്കലേക്കു തിരിഞ്ഞു കൊള്‍ക; ഞാന്‍ നിന്നെ വീണ്ടെ ടുത്തിരിക്കുന്നു” (യശയ്യാവു 44:22) എന്ന വേദ വചനം  ഈ വര്‍ഷത്തേ  ചിന്താവിഷയമായി  ക്രമീകരിച്ചിരിക്കുന്നു. ഉച്ചക്കു രണ്ട്  മണിക്കാരംഭിക്കുന്ന ക്ളാസുകള്‍ക്ക് ബഹു. റവ. ഫാ. പൌലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ നേതൃത്വം നള്‍കുന്നു. കുട്ടികള്‍ക്കും യൂത്തിനുമായുള്ള പ്രത്യേകം ക്ളാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് 6.00 നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു 7.00 മണിയോടു യു കെ യില്‍ അങ്ങേയറ്റം അബര്‍ഡീന്‍ മുതല്‍, ഇങ്ങേയറ്റം ഈസ്റ് ബോണ്‍ വരയുള്ള ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നും പരമ്പരാഗത ക്രിസ്ത്യന്‍ തനിമയിലും ശൈലിയിലുമുള്ള കലാ രൂപങ്ങള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രത്യേക കഴിവും,സിദ്ധിയുമുള്ള  കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്നു.
 ഞയറാഴ്ച രാവിലെ 9.00 പ്രഭാത പ്രാര്‍തനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്നു അഭിവന്ദ്യ തിരുമേനിമാരുടെ മഹനീയ കാര്‍മ്മികത്ത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ആശീര്‍വാദവും, ശേഷം വിശിഷ്ട അതിഥികളെ  ഉള്‍ക്കൊള്ളിച്ചു  കൊണ്ടുള്ള സമാപന സമ്മേളനവും 1.00 മണിക്കു സദ്യയും ക്രമികരിച്ചിരിക്കുന്നു.
ഈ വര്‍ഷത്തെ സംഗമം വന്‍ വിജയമാക്കുവാന്‍ എല്ലാ യാക്കോബായ വിശ്വാസികളേയും ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.