സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, September 10, 2012

പിറവം രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയിലെ ഇരട്ട ശെമ്മാശ്ശന്‍മാര്‍ വിവാഹിതരായി

പിറവം രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകാംഗങ്ങളായ ഇരട്ടകളായ ഡീക്കന്‍ ജോബിന്‍ ,ഡീക്കന്‍ സബിന്‍ എന്നിവര്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്‍ററില്‍ വച്ചു വിവാഹിതരായി. പിറവം കക്കാട് ഇലഞ്ഞിമറ്റത്തില്‍ ബേബിയുടെയും വത്സയുടെയും മൂന്ന് മക്കളില്‍ ഇളയവരാണ് ഇരട്ട ശെമ്മാശ്ശന്‍മാരായ ജോബിന്‍സും സബിന്‍സും. ഇടുക്കി മുരിക്കുംതൊട്ടി കുളപ്പാറയ്ക്കല്‍ കവലിയേലില്‍ ഐസക് മത്തായിയുടെയും വത്സമ്മയുടെയും മകളായ ബെറ്റ്‌സിയാണ് ജോബിന്‍സിന്റെ വധു. കോതമംഗലം നെല്ലിമറ്റം മുകളേല്‍ കെ. കെ. ജോസിന്റെയും തങ്കമ്മയുടെയും മകള്‍ ജിനോയാണ് സബിന്‍സിന്റെ വധു. തിങ്കളാഴ്ച രാവിലെ 11 ന് പുത്തന്‍കുരിശ് പാത്രയാര്‍ക്ക സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടക്കുന്ന വിവാഹശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കി മണിമലക്കുന്ന് ഗവ. കോളേജില്‍ നിന്ന് ബിക്കോം പാസ്സായശേഷം വെട്ടിക്കല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബി. ഡി. എടുത്തു. രാമപുരം സെന്റ് അത്തനേഷ്യസ് കോളേജില്‍ നിന്നും എം. എസ്. ഡബ്ല്യു പാസ്സായ ഇവര്‍ ഇപ്പോള്‍ മഴുവന്നൂര്‍ കടയ്ക്കനാട് വൃദ്ധസദനത്തിന്റെ ചുമതലക്കാരാണ്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.