സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, August 4, 2012

അവയവദാനത്തിന്റെ മഹത്വവുമായി 'പുനര്‍ജനി'

'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി അനൂപ് ജേക്കബ് സമീപം. 
അവയവദാന സമ്മതപത്രം നല്‍കിയ എന്‍ എസ് എസ്‌ പ്രോഗ്രാം ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റു സ്വീകരിച്ചതിനു ശേഷം വിശിഷ്ട വ്യക്തികള്‍ക്കൊപ്പം വേദിയില്‍.  
പിറവം: അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുത്താന്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വിഭാഗം 'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.എന്‍ .എസ്.എസ്. കുടുംബാംഗവും പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ സ്വാതികൃഷ്ണയുടെ അനുഭവത്തില്‍ നിന്നും ഊര്‍ജം പകര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനവ്യാപകമായി അവയവദാന സന്ദേശം പ്രചരിപ്പിക്കാന്‍ 'പുനര്‍ജനി' ആവിഷ്‌കരിച്ചിരിക്കുന്നത്. എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു.
സ്വാതിയുടെ ചികിത്സയ്ക്കായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ സമാഹരിച്ച പത്തുലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി.നേരത്തെ ആറര ലക്ഷം രൂപ ഓപ്പറേഷന്റെ അന്നും രണ്ടര ലക്ഷം രൂപ റെയിനിക്കും സ്കൂളില്‍ നിന്ന് നല്‍കിയിരുന്നു.ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സമാഹരിച്ച നാലരക്ഷം രൂപ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സാഗീര്‍,സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി.കൃഷ്ണന്‍ കുട്ടി അത് അപ്പോള്‍ തന്നെ സ്വതിയ്ക്ക് കരള്‍ പകുത്തു നല്‍കിയ ചെറിയമ്മ റെയിനിക്ക് നല്‍കി. 
അവയവദാന സൊസൈറ്റി ജോയിന്റ് സെക്രട്ടറി എ.വസന്ത ഷേണായി, അവയവദാന സമ്മതപത്രം ഏറ്റുവാങ്ങി. അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ റെയ്‌നി ജോയി, സി.എം.ഷാജി, ഗോഡ്‌വിന്‍ ജോസഫ്, ഷീജ സോമന്‍ എന്നിവരെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഷേര്‍ളി സ്റ്റീഫന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സാബു കെ ജേക്കബ്‌, രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ,ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ ,ജില്ലാപഞ്ചായത്ത്‌ മെമ്പര്‍ ജൂലി സാബു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഐഷ മാധവന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അന്നമ്മ ഡോമി, മെമ്പര്‍ ഷിജി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.