സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 5, 2012

'ചെങ്ങറസമരം ജനശക്തിയുടെ പ്രതീകം'


Newspaper Editionപത്തനംതിട്ട: ചെങ്ങറസമരം അജയ്യമായ ജനശക്തിയുടെ പ്രതീകമായി മുന്നേറുകയാണെന്നും കുത്സിത ശക്തികള്‍ എത്രശ്രമിച്ചാലും സമരത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെനത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങറ ഭൂസമരത്തിന്റെ അഞ്ചാംവാര്‍ഷികത്തിന്റെ ഭാഗമായി ചെങ്ങറപാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ളാഹ ഗോപാലന്‍ അധ്യക്ഷതവഹിച്ചു. 
ഇനിയൊരു ചെങ്ങറസമരം കേരളത്തിലുണ്ടാകാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഭൂരഹിതരില്ലാത്ത കേരളമെന്ന മുനദ്രാവാക്യമെന്നും മൂന്നുസെന്റുവീതം നല്‍കി ഭൂരഹിതരെ വീണ്ടും വഞ്ചിക്കാനുള്ള നീക്കത്തെ എതിര്‍ത്തുതോല്‍പ്പിക്കണമെന്നും ളാഹഗോപാലന്‍ പറഞ്ഞു. സി.ആര്‍.നീലകണ്ഠന്‍, ഡോ.വി.വേണുഗോപാല്‍, ഫാ.ഏനബ്രഹാം ജോസഫ്, സാജിദ്, നെപ്രാഫ. ഫിലിപ്പ് എന്‍.തോമസ്, മിനി കെ.ഫിലിപ്പ്, ജിയോജോസ്, ഫാ.അഗസ്റ്റിന്‍, നഫ്രാന്‍സീസ്, അഡ്വ. ടി.എസ്.സിറാജുദ്ദീന്‍, ജോര്‍ജ് മാത്യു കൊടുമണ്‍, സന്തോഷ് കുമാര്‍, എസ്.രാധാമണി, അനില്‍കുമാര്‍, എസ്.രാജീവന്‍, വി.ഭാസ്‌കരന്‍, കൈതക്കര അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.