 |
ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
|
* മെത്രാപ്പോലിത്തന്‍ ട്രസ്റ്റി: ശ്രേഷ്ഠ കാതോലിയ്ക്കാ
ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
* ട്രസ്റ്റി: ശ്രീ തമ്പു ജോര്‍ജ് തുകലന്‍
* സെക്രട്ടറി: ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍
* വൈദിക ട്രസ്റ്റി: വന്ദ്യ പൂവന്തറ മത്തായി കോര്‍
എപ്പിസ്കോപ്പ
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അസോസിയേഷന്‍ പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.സഭയുടെ കീഴിലുള്ള ഇടവക പള്ളികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു .ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെ മെത്രാപ്പോലിത്തന്‍ ട്രസ്റ്റിയായി വീണ്ടും തെരഞ്ഞെടുത്തു.യാക്കോബായ സഭ വൈദിക ട്രസ്റ്റിയായി പൂവന്തറ മത്തായി കോര്‍ എപ്പിസ്കോപ്പയെ തെരഞ്ഞെടുത്തു.ബാറീത്തോ മഹീറോ ശ്രീ തമ്പു ജോര്‍ജ് തുകലന്‍ സഭാ ട്രസ്റ്റിയും ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.മെത്രാപ്പോലിത്തമാര്‍,വന്ദ്യ കോര്‍ എപ്പിസ്ക്കോപ്പമാര്‍,വൈദീകര്‍, സഭയിലെ ഭക്ത സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.
No comments:
Post a Comment