സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, August 16, 2012

മണര്‍കാട് എട്ടുനോമ്പിന് ഒരുങ്ങി


മണര്‍കാട്: വിശ്വാസ സഹസ്രങ്ങള്‍ ഭക്ത്യാദര പൂര്‍വം കാത്തിരിക്കുന്ന എട്ടു നോമ്പാചരണത്തിനായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ ഒരുക്കങ്ങളാരംഭിച്ചു. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണം സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും. 
അന്‍പതു ലക്ഷത്തില്‍പരം തീര്‍ഥാടകര്‍ നോമ്പാചരണ ദിനങ്ങളില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസ സഹസ്രങ്ങളെ സ്വീകരിക്കാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. പെരുനാളിനോടനുബന്ധിച്ചു പള്ളിയുടെ പെയിന്റിങ് ജോലികള്‍ അവസാനഘട്ടത്തിലെത്തി. ശുഭ്രനിറത്തിലാണ് കത്തീഡ്രല്‍ ഒരുങ്ങുന്നത്. 
കറിനേര്‍ച്ചക്കുള്ള ഒരുക്കങ്ങളുമാരംഭിച്ചിട്ടുണ്ട്. പ്രധാന വഴിപാടായ എണ്ണകള്‍ കുപ്പിയില്‍ നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുന്നു. കുടുംബശ്രീക്കാരുടെ നേതൃത്വത്തില്‍ രണ്ടു ലക്ഷത്തോളം കുപ്പികളിലാണ് വഴിപാടുകള്‍ക്കായി എണ്ണ നിറയ്ക്കുന്നത്. പാര്‍ക്കിങ്ങിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ബസ് സ്റ്റാന്‍ഡ് വലിയ പാരിഷ് ഹാളിന്റെ സമീപത്തേക്കു മാറ്റും. ഇവിടെ സോളിങ് നടത്തി ടാറിങ്ങിനായി പണികള്‍ നടന്നുവരുന്നു. 
വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കണ്‍വീനര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, ട്രസ്റ്റിമാരായ ജേക്കബ് തോമസ് പൈലിത്താനം, മാത്യു ഏബ്രഹാം ചിരവത്തറ, ഗീവര്‍ഗീസ് കുര്യാക്കോസ് ആനിവേലില്‍, സെക്രട്ടറി കെ.ഐ. വര്‍ഗീസ് കിഴക്കേല്‍ എന്നിവര്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.    

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.