സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, July 9, 2012

മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.

പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി  സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി  അമൃത ഹോസ്പ്പിറ്റലില്‍  ഗുരുതരാവസ്ഥയില്‍ കഴിയുന്നത്‌. ഒരാഴ്ചയായി എറണാകുളം പി വി എസ്‌ ഹോസ്പ്പിറ്റലില്‍ ചികല്‍സയില്‍ ആയിരുന്ന സ്വാതിയെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന്  ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുകയുള്ളൂ. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, ഇതിനായി വരുന്ന 20 ലക്ഷത്തോളം തുക കണ്ടെത്തുന്നത് അസാധ്യമാണ്. സ്കൂള്‍ അധ്യാപകരും കുട്ടികളും   ചേര്‍ന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും 15 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹായമനസ്ക്കരായ ആളുകളുടെ കനിവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും. ആശുപത്രികിടക്കയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന കൂട്ടുകാരിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്‌ നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 
0485-2243069
Mob: 9446866504
SBT PIRAVOM Ac No: 57025993917

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.