സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 29, 2012

മാമാലശ്ശേരി പള്ളിയിലെ പ്രാര്‍ത്ഥനായെഞ്ഞ്ജം 75 ദിവസം പിന്നിട്ടു.

 Photos
പ്രാര്‍ത്ഥനായെഞ്ഞ്ജം 75 ദിവസം പിന്നിട്ട അവസരത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ എഴുന്നുള്ളി വന്നു. മലങ്കര സഭയില്‍ ഇത്രയേറെ പീഡനം സഹിച്ച ഇടവകയില്ലന്നും തളര്‍ന്നു പോകാതെ പ്രാര്‍ത്ഥിക്കണമെന്നും ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആഹ്വാനം ചെയ്തു. 
മാമാലശ്ശേരി:കണ്ടനാട്ഭ ദ്രാസനത്തില്‍പെട്ട മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയിലെ രണ്ടു വൈദീകര്‍ കൂറുമാറി ഓര്‍ത്തഡോക്സ് പക്ഷം ചേര്‍ന്നതിനാല്‍ സത്യരാധനയ്ക്ക് വൈദീകര്‍ ഇല്ലാത്തതിനെതുടര്‍ന്നു ആരാധന സ്വാതന്ദ്ര്യം പുനസ്ഥാപിച്ചു കിട്ടുന്നതിനായി യാക്കോബായ വിശ്വാസികള്‍ നടത്തി വരുന്ന "അഖണ്ട പ്രര്തനായെഞ്ഞ്ജം" 75 ദിവസം പിന്നിട്ടു. 
ജില്ലാ ഭരണ കൂടവും പോലീസ് മേധാവികളുടെയും ഒത്താശയോടെ അനധികൃതമായും, നിയമ വിരുദ്ധമായും കഴിഞ്ഞ മെയ്‌ 15 ന്‌ പെരുന്നാളിന് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി കോനാട്ട് ജോണ്‍ അച്ഛന് പ്രവേശിക്കാന്‍ പോലീസ് നടത്തിയ നിഗൂഡമായ നീക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ക്ക് ക്രൂരമായ മാര്‍ദ്ധനമേല്‍ക്കേണ്ടി വന്നു. അനേകം പേര്‍ പരുക്ക് പറ്റി ആശുപത്രികളിലായി.നിരവധിപേരെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു.ജാമ്യമില്ലാ വകുപ്പുകള്‍ വച്ച്  കള്ളകേസുകള്‍ എടുത്തു പള്ളിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലാന്നും ആഴ്ചയില്‍ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍  ഹാജരായി ഒപ്പിട്ടു കൊള്ളണമെന്നുള്ള ജാമ്യ വ്യവസ്ഥകള്‍ വെച്ചും നൂറു കണക്കിന് യാക്കോബായ വിശ്വാസികളെ പള്ളിയില്‍ നിന്നും അകറ്റിനിറുത്തുന്നതിനുളള ഹിഡന്‍ അജണ്ട നടപ്പാക്കി വരുന്നു.
യാക്കോബായ വിശ്വാസികളെയും പുരോഹിതന്മാരെയും പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനായി ഓര്‍ത്തഡോക്സ് പക്ഷം കഴിഞ്ഞ 75 ദിവസങ്ങളായി പള്ളി പൂട്ടിയിട്ടിരിക്കുകയാണ്.ബഹുമാനപ്പെട്ട സര്‍ക്കാരിന്റെയും അധികാരികളുടെയും കുറ്റകരമായ അനാസ്ഥ മൂലം ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക്  പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപെട്ടിരിക്കുകയാണ്.മെയ്‌ 16 ന്‌ രാവിലെ മുതല്‍ ഇടവക വികാരി ഫാ.വര്‍ഗീസ്‌ പുല്യട്ടേലിന്റെ  നേതൃത്വത്തില്‍ ഇടവക വിശ്വാസികള്‍ക്കൊപ്പം സഭയിലെ മറ്റു വൈദീകരും പ്രാര്‍ത്ഥന യെഞ്ഞ്ജത്തില്‍ പങ്കെടുത്തു വരുന്നു. ശ്രേഷ്ഠ കത്തോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും പരി .സഭയിലെ മേത്രാപ്പോലിത്തമാരും ഇടവകയുടെ ഈ സഹനത്തില്‍ പങ്കാളിയായി പ്രാര്‍ത്ഥിച്ചു വരുന്നു.പരി.സഭയുടെ സുന്നഹദോസ് നടക്കുന്ന വേളയില്‍ ചരിത്രത്തിലാദ്യമായി ശ്രേഷ്ഠ ബാവയും 27 മെത്രാപ്പോലിത്തമാരും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു പ്രാര്‍ത്ഥന പന്തലില്‍ എഴുന്നുള്ളി വന്നു. 
ജൂണ്‍ മാസം 3 ന്‌  കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന റാലിക്കുനെരെ പാമ്പാക്കുടയില്‍  വച്ച് ഓര്‍ത്തടോക്സ്കാരായ ഒരു പട്ടം അക്രമികള്‍ കല്ലെറ നടത്തി. തുടര്‍ന്ന് അന്നേ ദിവസം ദുരൂഹമായ സാഹചര്യത്തില്‍ മാമാലശ്ശേരി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസ് ജോണ്‍ അപകടത്തില്‍ പെടുകയും പിന്നീട് മരിക്കുകയും ഉണ്ടായി. ഈ മരണത്തിനു ഉത്തരവാദികളെ കണ്ടു പിടിക്കണമെന്നാവശ്യപെട്ടു വിശ്വാസികള്‍ പിറവത്ത് ധര്‍ണ്ണ നടത്തുകയും പുത്തന്‍ കുരിശു പോലീസ് സ്റ്റേഷന്‍ മാര്‍ച് നടത്തുകയും ചെയ്തു.എന്നിട്ട് എന്നിട്ടും പോലീസ് കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. 
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കല്പന പ്രകാരം അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത എല്ലാ ദിവസവും എഴുന്നുള്ളി വരുകയും പ്രാര്‍ത്ഥിച്ചനുഗ്രഹിക്കുകയും ചെയ്യുന്നു. 75 ദിവസം പിന്നിട്ടിട്ടും വിശ്വാസികളുടെ സഹന സമരം കണ്ടില്ലാന്നു നടിക്കുന്ന ഭരണ കൂടത്തിന്റെയും അധികാരികളുടെയും കണ്ണ് തുറക്കുമെന്ന പ്രതീക്ഷയില്‍ , മാമാലശ്ശേരി പള്ളിയില്‍ നീതി നടപ്പിലാകുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഇടവക ജനങ്ങള്‍. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.