സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, April 29, 2012

ശ്രേഷ്‌ഠ കാതോലിക്കാ ബാവ എം.എല്‍.എമാരെ അതൃപ്‌തി അറിയിച്ചു


കോലഞ്ചേരി: യാക്കോബായ സഭയ്‌ക്കെതിരേ നടക്കുന്ന നീതി നിഷേധത്തിനെതിരേ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ സഭാംഗങ്ങളായ എം.എല്‍.എമാരെ അതൃപ്‌തി അറിയിച്ചു. ഇന്നലെ സഭാ ആസ്‌ഥാനമായ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ വിളിച്ചുവരുത്തിയാണ്‌ ബാവ അതൃപ്‌തി അറിയിച്ചത്‌.മന്ത്രി അനൂപ്‌ ജേക്കബ്‌, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ടി.യു. കുരുവിള, സാജു പോള്‍ എന്നിവരാണ്‌ പാത്രിയര്‍ക്കാ സെന്ററില്‍ എത്തിയത്‌. ഇവര്‍ക്കു പുറമേ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഡി.സി.സി. പ്രസിഡന്റ്‌ വി.ജെ. പൗലോസ്‌ എന്നിവരും ഉണ്ടായിരുന്നു. അസൗകര്യത്താല്‍ പി.സി. ചാക്കോ എം.പി.യും, എല്‍. ഡി.എഫിലെ രാജു ഏബ്രാഹാമും എത്തില്ലെന്നു നേരത്തേ അറിയിച്ചിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനായിരുന്നു യോഗം. എല്‍.ഡി.എഫ്‌: എം. എല്‍.എ. സാജു പോള്‍ ഒറ്റയ്‌ക്കാണ്‌ ബാവായെ കാണാനെത്തിയത്.അടുത്ത കാലത്തായി സഭാ വിശ്വാസികള്‍ക്കുനേരെയുണ്ടാകുന്ന പോലീസ്‌ മര്‍ദനവും വിശ്വാസികളെ അകാരണമായി ജാമ്യമില്ലാത്ത വകുപ്പില്‍പ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്തുന്നതിലുള്ള പ്രതിഷേധവും ബാവ ജനപ്രതിനിധികളെ നേരിട്ടറിയിച്ചു. സഭയുടെ പള്ളികളില്‍ മറുവിഭാഗം പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും ഇത്‌ സഭയ്‌ക്ക് അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും എം.എല്‍.എമാരെ ബാവ അറിയിച്ചു. രണ്ടു മണിക്കൂറോളം യോഗം നീണ്ടു.


യാക്കോബായ എംഎല്‍എമാരെ വിളിച്ചുവരുത്തി ശ്രേഷ്ഠബാവ പ്രതിഷേധമറിയിച്ചു
Newspaper Edition
കോലഞ്ചേരി: യാക്കോബായ സഭയോട് സര്‍ക്കാര്‍ കാട്ടുന്ന നീതിനിഷേധത്തിലുള്ള പ്രതിഷേധം അറിയിക്കുവാന്‍ സഭയില്‍പ്പെട്ട എംഎല്‍എമാരെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ വിളിച്ചുവരുത്തി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടന്ന യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ്,എംഎല്‍എമാരായ ബെന്നി ബഹനാന്‍, ടി.യു. കുരുവിള എന്നിവരും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് എന്നിവരും എത്തിയിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട യോഗത്തില്‍ സഭയോട്, സര്‍ക്കാരിനുള്ള നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ അലംഭാവം തുടരുന്നപക്ഷം സഭ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്‍ഡിഎഫ് ക്യാമ്പില്‍നിന്നുള്ള സാജുപോള്‍ എംഎല്‍എ യോഗംകഴിഞ്ഞാണ് ബാവയെ സന്ദര്‍ശിച്ചത്. ഇതേസമയം, രാജു എബ്രഹാം എംഎല്‍എ എത്തില്ലെന്ന് മുന്‍കൂര്‍ അറിയിച്ചിരുന്നുവത്രെ. സര്‍ക്കാര്‍ സഭയ്ക്ക് അനുകൂലമല്ലാത്ത നിലപാട് പലയിടങ്ങളിലും എടുക്കുന്നതിലുള്ള പ്രതിഷേധം ബാവ എംഎല്‍എമാരെ അറിയിച്ചു. പഴന്തോട്ടം, മാമ്മലശ്ശേരി, മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ് പള്ളികളില്‍ സഭയെ ഭരണകര്‍ത്താക്കള്‍ അവഗണിച്ചതായി ബാവ പറഞ്ഞു. മൂവാറ്റുപുഴയില്‍ 4-ാം തിയതി ധര്‍ണാസമരം നടത്തുമെന്നും ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ശ്രേഷ്ഠ ബാവ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.