സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, April 25, 2012

മോര്‍ ഗ്രിഗോറിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാള്‍


പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 331-ാം ശ്രാദ്ധ പെരുന്നാളിന് കൊടിയേറി.
സക്കറിയ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് ഈരാളില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 25ന് ഡല്‍ഹി മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന എന്നിവയുണ്ട്. 
വൈകീട്ട് 7ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. ഏലിയാസ് മോര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും.
26ന് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍തോവോദോസിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഗീവര്‍ഗീസ് മോര്‍ അത്താനിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, നവാഭിഷിക്തരായ മെത്രാപ്പോലീത്തമാര്‍ക്ക് സ്വീകരണം, കാല്‍നട തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, സന്ധ്യാപ്രാര്‍ത്ഥന.
27ന് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോര്‍ സേവേറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. ഉച്ചയ്ക്ക് 12.30 മുതല്‍ നേര്‍ച്ച വിളമ്പ് തുടങ്ങും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.