
യഹൂദ മതമേധാവിത്വത്തിനും ദുഷ്‌പ്രഭത്വത്തിനുമെതിരേ നിരന്തരമായി ശബ്‌ദിച്ചതായിരുന്നു യേശുക്രിസ്‌തുവിനെ ഇല്ലായ്‌മ ചെയ്യാന്‍ യഹുദ ഭരണ നേതൃത്വം തീരുമാനമെടുക്കാന്‍ പാവങ്ങളും പാര്‍ശ്വവത്‌കൃതരുമായ സമൂഹങ്ങള്‍ ഒന്നാകെ യേശുവിന്റെ പിന്നില്‍ അണിനിരക്കുന്നുവെന്ന തിരിച്ചറിവ് ഭരണകൂടങ്ങളെ ഭയപ്പെടുത്തി. ജറുസലേം ദേവാലയത്തിലേക്ക് യേശു നടത്തിയ രാജകീയ യാത്ര ഭരണ നേതൃത്വത്തെ ഞെട്ടിച്ചു. ഓശാന ഞായര്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രസ്‌തുത ദിവസം യേശുവിന്റെ പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ഉള്ളില്‍ നിന്നും ഉയര്‍ന്ന ഓശാന വിളികളും ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങളും ഉടനൊരു നടപടിക്ക് രാജാക്കന്മാരെ പ്രേരിപ്പിച്ചു. ഓശാന ഞായര്‍ കഴിഞ്ഞ് അഞ്ചാം ദിവസം അവര്‍ യേശുവിനെ കുരിശില്‍ത്തറച്ചു കൊന്നു. തങ്ങള്‍ക്കെതിരായ വിപ്ലവത്തിന്റെ കാതടപ്പന്‍ ശബ്‌ദത്തെ അങ്ങനെ ഇല്ലായ്‌മ ചെയ്‌തു.
No comments:
Post a Comment