സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, March 6, 2012

പിറവത്ത് യു.ഡി.എഫ് ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


1,83,170 വോട്ടുകളുള്ള പിറവത്ത് യാക്കോബായ വിഭാഗക്കാര്‍ 49,100, ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ 14,084 മാണുള്ളത്. നായര്‍ - 32,225, ഈഴവ - 37,761, എസ്.സി/എസ്.ടി - 17,319, കാത്തലിക്- 15,932, മുസ്‌ലിം- 4270 , മറ്റുള്ളവര്‍ - 9686 എന്നിങ്ങനെയാണ് വോട്ടുകളുടെ എണ്ണമെന്നും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ പറയുന്നു. എന്നാല്‍ അതത് വിഭാഗങ്ങള്‍ ഇതിനേക്കാള്‍ കൂടുതല്‍ ശേഷിയാണ് അവകാശപ്പെടുന്നത്. 
Mathrubhumi
തിരുവനന്തപുരം: പിറവത്ത് സര്‍ക്കാര്‍ വിരുദ്ധ തരംഗമില്ലാത്തതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 3000 നും 5000 നും ഇടയ്ക്കുള്ള ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ പ്രചാരണം നടത്തിയാല്‍ യു.ഡി.എഫിന്റെ വോട്ട് കുറയുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.
ഇരുമുന്നണികളുടെയും ശക്തിയും ദൗര്‍ബല്യങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടി.എം. ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപം, പിറവത്ത് തോറ്റാല്‍ ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യു.ഡി.എഫിന്റെ ആത്മാര്‍ത്ഥമായ ശ്രമം, എന്‍.എസ്.എസിന്റെ അനുകൂല നിലപാട്, മുസ്‌ലിം വോട്ടുകളിലുള്ള അനുകൂലാവസ്ഥ, ഭരണനേട്ടത്തിലും വികസന പ്രവര്‍ത്തനത്തിലും ഊന്നിയ പ്രചാരണരീതി, റോമന്‍ കത്തോലിക്കരുടെ പൂര്‍ണ പിന്തുണ, യാക്കോബായ, ഓര്‍ത്തഡോക്‌സ് സംഘര്‍ഷാവസ്ഥയുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നതിനോടുള്ള അനുകൂലാവസ്ഥ എന്നിവ യു.ഡി.എഫിന് അനുകൂലമാണ്. 
മുന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സി. പൗലോസിന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ്, അനൂപ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന അവസ്ഥ, മുഖ്യമന്ത്രിയുടെ ഭരണത്തിലുള്ള ഇമേജ്, കാര്‍ഷിക മേഖലയായ പിറവത്ത് കാര്‍ഷിക വിഭവങ്ങള്‍ക്കുള്ള വിലവര്‍ദ്ധന എന്നിവയും ഭരണമുന്നണിക്ക് അനുകൂലമാണെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. 
എം.ജെ. ജേക്കബിന്റെ മികവുറ്റതും ഗ്രൂപ്പുകള്‍ക്ക് അതീതമായ വ്യക്തിത്വം, മുമ്പ് എം.എല്‍.എയായിരുന്നപ്പോള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കുതിച്ചുകയറ്റം, എസ്.എന്‍.ഡി.പി വോട്ടുകള്‍ ഭൂരിപക്ഷവും ലഭിക്കാവുന്ന അവസ്ഥ, മുല്ലപ്പെരിയാര്‍ , പെന്‍ഷന്‍ പ്രായം എന്നിവയില്‍ ഊന്നിയുള്ള പ്രചാരണം, കെ.പി.എം.എസ് ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനുള്ള സാധ്യത, വി.എസ് നേരിട്ട് പ്രചാരണത്തിനിറങ്ങുന്നത് നല്‍കുന്ന മുന്‍തൂക്കം എന്നിവയാണ് എല്‍.ഡി.എഫിന് അനുകൂലഘടകങ്ങള്‍. 
യു.ഡി.എഫിന്റെ ദോഷവശങ്ങള്‍ : ഓര്‍ത്തഡോക്‌സ്-പാത്രിയര്‍ക്കീസ് തര്‍ക്കത്തില്‍ ഇരുവിഭാഗവും സര്‍ക്കാരിനെ തുറന്ന് എതിര്‍ക്കുന്ന അവസ്ഥ, ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേരള കോണ്‍ഗ്രസിനോട് ഇപ്പോഴുമുള്ള എതിര്‍പ്പ്, കെ.പി.എം.എസ് പുന്നല ശ്രീകുമാര്‍ വിഭാഗം അനുകൂലമാണെങ്കിലും മറുവിഭാഗത്തിന് മണ്ഡലത്തില്‍ ഉള്ള സ്വാധീനം, എന്‍.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ മറ്റു സമുദായ സംഘടനകള്‍ എതിര്‍ക്കാനുള്ള സാധ്യത, കുടിവെള്ള, ഗതാഗത പ്രശ്‌നങ്ങള്‍. 
എല്‍.ഡി.എഫിന്റെ ദോഷവശങ്ങള്‍: സംസ്ഥാന ഭരണത്തിനെതിരെ പ്രചാരണം നടത്താന്‍ പ്രത്യേകിച്ച് കാരണങ്ങളില്ല, എറണാകുളം ജില്ലയില്‍ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസം, ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളില്‍ ഒന്നിന്റെയും പൂര്‍ണ പിന്തുണ കിട്ടാത്ത അവസ്ഥ, സി.പി.ഐ പ്രവര്‍ത്തകര്‍ പൂര്‍ണമനസ്സോടെ പ്രചാരണത്തിന് ഇറങ്ങാത്തത്, പ്രതിപക്ഷ നേതാവിന്റെ മുന്‍കാല ഇമേജ് ഇപ്പോള്‍ ഇല്ലാത്ത അവസ്ഥ, അനിഷേധ്യ നേതാവായ എ.പി. വര്‍ക്കിയുടെ സ്മരണക്കായി പിറവത്ത് സ്ഥാപിച്ച എ.പി. മിഷന്‍ ആസ്​പത്രിയുടെ ശോചനീയാവസ്ഥയും ഇതേച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ ഭിന്നിപ്പും, പിറവത്തെ മുന്‍ എം.എല്‍.എയായ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങളും ഇതില്‍ പാര്‍ട്ടിയെടുത്ത നിലപാടുകളും അണികള്‍ക്കിടയില്‍ ഉണ്ടാക്കിയ അതൃപ്തി, പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉണ്ടായ ഗ്രൂപ്പ് തര്‍ക്കം. 
സഭാതര്‍ക്കത്തില്‍പ്പെട്ട മണ്ണത്തൂര്‍, പിറവം, ഓണക്കൂര്‍, നെച്ചൂര്‍, കണ്യാട്ടുനിരപ്പ്, മാമലശ്ശേരി, വെട്ടിത്തറ, മുളന്തുരുത്തി തുടങ്ങിയ പള്ളികളില്‍ യു.ഡി.എഫിന്‍േറതായ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ലെങ്കിലും ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്യാതെ മാറിനില്‍ക്കാന്‍ സാധ്യതയുള്ളവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
1,83,170 വോട്ടുകളുള്ള പിറവത്ത് യാക്കോബായ വിഭാഗക്കാര്‍ 49,100, ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ 14,084 മാണുള്ളത്. നായര്‍ - 32,225, ഈഴവ - 37,761, എസ്.സി/എസ്.ടി - 17,319, കാത്തലിക്- 15,932, മുസ്‌ലിം- 4270 , മറ്റുള്ളവര്‍ - 9686 എന്നിങ്ങനെയാണ് വോട്ടുകളുടെ എണ്ണമെന്നും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ പറയുന്നു. എന്നാല്‍ അതത് വിഭാഗങ്ങള്‍ ഇതിനേക്കാള്‍ കൂടുതല്‍ ശേഷിയാണ് അവകാശപ്പെടുന്നത്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.