സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, March 9, 2012

അന്ത്യോഖ്യ വിശ്വാസം കണ്ണിലെ കൃഷ്ണ മണിയെ പോലെ കാത്തു സൂക്ഷിക്കും. - അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത

മമലശേരി മോര്‍ മീഖായേല്‍ യാകൊബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ നടന്നു വന്ന പ്രാര്‍ത്ഥന യജ്ഞം അവസനിപിച്ചു .ബഹുമാനപ്പെട്ട മന്ത്രിമാരായ ശ്രി കെ ബാബുവും ശ്രി ഗണേഷ് കുമാറുമായി നടന്ന ചര്‍ച്ചയില്‍ ഇടവകയുടെ മുഴുവന്‍ ആവശ്യങ്ങളും അനുവദിക്കാം എന്ന ഉറപ്പിന്‍ മേല്‍ പ്രാര്‍ത്ഥന യജ്ഞം അവസനിപിച്ചതായി ഇടവക വികാരി വര്‍ഗീസ് പുല്യട്ടേല്‍  അറിയിച്ചു.
അഭി സഖറിയ മാര്‍ പോളികൊര്‍പ്പാസ് മെത്രാപ്പോലിത്ത  മാമ്മലശ്ശേരിയില്‍  
പിറവം: ഇടവക പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ സഭ വിശ്വാസികള്‍ അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്തയും അഭി സഖറിയ മാര്‍ പോളികൊര്‍പ്പാസ് മെത്രാപ്പോലിത്തയും എത്തി. അഭി തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യ നമസ്കാരം നടത്തി. തുടര്‍ന്ന് വിശ്വാസികളെ അനുഗ്രഹുച്ചു അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത സംസാരിച്ചു.പാതാള ഗോപുരങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത പരിശുദ്ധ സഭയെ തകര്‍ക്കാന്‍ മെത്രാന്‍ കക്ഷികള്‍ക്കെന്നല്ല ആര്‍ക്കും കഴിയില്ലന്നു തിരുമേനി പറഞ്ഞു. 
അന്ത്യോഖ്യയില്‍ വച്ചാണ് ആദ്യമായി ക്രിസ്ത്യാനി എന്ന് വിളിക്കപെട്ടതെങ്കില്‍, ആ അന്ത്യോഖ്യ വിശ്വാസം കണ്ണിലെ കൃഷ്ണ മണിയെ പോലെ കാത്തു സൂക്ഷിക്കുമെന്നും അഭി.തിരുമേനി പറഞ്ഞു.മലങ്കര സഭയില്‍ ഉടനീളം മെത്രാന്‍ കക്ഷികളുടെ പീഡനത്തില്‍ പരിശുദ്ധ സഭ കഷ്ടത അനുഭവിക്കുകയാണ്. പ്രാര്‍ത്ഥനയാലും ഉപവാസത്താലും ഇത്തരം പീഡനങ്ങളെ മറികടക്കണമെന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പരുമലയില്‍ യാക്കോബായ സഭ വാങ്ങിയിരിക്കുന്ന സ്ഥലത്ത് നിയമാനുസൃതമായി എത്രയും പെട്ടന്ന് ആരാധനാലയം പണിയുമെന്നും പരുമലയില്‍ വിശ്വാസ പ്രഖ്യാപന റാലി സംഘടിപ്പിക്കുമെന്നും മമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ അഖണ്ഡ പ്രാര്‍ത്ഥനായജ്ഞത്തിനു സഭ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അഭി തിരുമേനി പറഞ്ഞു.
       

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.