സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 21, 2012

അനൂപ് ജേക്കബിന് വന്‍ വിജയം.യാക്കോബായ ശക്തി കേന്ദ്രങ്ങളിലെല്ലാം വന്‍ ഭൂരിപക്ഷം.


യാക്കോബായ സഭയുടെ വോട്ടുകള്‍ മുഴുവന്‍ നേടാനായത് വന്‍ ഭൂരിപക്ഷത്തിന് കാരണമായി. 
കൊച്ചി: രാഷ്ട്രീയ കേരളം കണ്ണടയ്ക്കാതെ കാത്തിരുന്ന പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച് കൊണ്ട് 12,070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അനൂപ് തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് ടി.എം.ജേക്കബിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 157 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ നിന്നാണ് മകന്‍ അനൂപ് ജേക്കബ് തന്റെ കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷവുമായി പിറവത്തിന്റെ ജനപ്രതിനിധിയാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ നേടിയ മുന്നേറ്റം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബിന് പിന്നീട് ഒരു ഘട്ടത്തിലും നേടാനായില്ല. 
തുടക്കത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബിന് മുന്‍തൂക്കമുണ്ടായിരുന്നു. അതിന് ശേഷം ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. എല്‍.ഡി.എഫ് ക്യാമ്പ് 2000 ത്തോളം വോട്ടിന്റെ ലീഡാണ് ഈ രണ്ട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ചോറ്റാനിക്കരയിലും, തിരുവാങ്കുളത്തേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എം.ജെ ജേക്കബിന് 200 വോട്ടിന്റെ ലീഡ് മാത്രമേ ലഭിച്ചുള്ളൂ. 
അതോടെ എല്‍.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ കൈവിട്ടു. അതിന് ശേഷം കണ്ടത് യു.ഡി.എഫിന്റെ മുന്നേറ്റമായിരുന്നു.യാക്കോബായ ശക്തി കേന്ദ്രങ്ങളായ  മുളന്തുരുത്തി പഞ്ചായത്തിലെ വോട്ട് എണ്ണിയപ്പോള്‍ ലീഡ് സ്വന്തമാക്കിയ അനൂപ് പിന്നീട് അത് ക്രമേണ ഉയര്‍ത്തുകയായിരുന്നു. ആമ്പല്ലൂരിലെ വോട്ട് എണ്ണിയപ്പോള്‍ ലീഡ് 5000 ത്തിലേക്ക് ഉയര്‍ന്നു. പിറവവും, തിരുമാറാടിയും എണ്ണിയപ്പോള്‍ അനൂപിന്റെ ലീഡ് കുതിക്കുകയായിരുന്നു. ഇലഞ്ഞി പഞ്ചായത്തിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ ഭൂരിപക്ഷം പതിനായിരത്തിന് മേലെയായി. പിതാവ് ടി.എം ജേക്കബിന് മണ്ഡലത്തില്‍ ലഭിച്ച ഉയര്‍ന്ന ഭൂരിപക്ഷമായി 12,720 കടക്കുമോ എന്ന് തോന്നിച്ചു. എന്നാല്‍ അവസാന പഞ്ചായത്തായ കൂത്താട്ടുകുളം എണ്ണിക്കഴിഞ്ഞപ്പോള്‍ 12,070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവസാനിച്ചു.
മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ടില്‍ തിരുവാങ്കുളം പഞ്ചായത്തിലെ ഒന്ന് മുതല്‍ 12 വരെയുള്ള വാര്‍ഡുകളിലെ വോട്ടാണ് എണ്ണിയത്. ലോകമെമ്പാടുമുള്ള മലയാളികള്‍ പിറവത്തിന്റെ മനസ്സറിയാന്‍ കാത്തിരിക്കുകയായിരുന്നു. കേരളം കണ്ടതില്‍ ഏറ്റവും വാശിയുള്ള ഉപ തിരഞ്ഞെടുപ്പാണ് പിറവത്ത് നടന്നത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്. 1,58,055 പേരാണ് പിറവത്ത് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

2 comments:

അനില്‍ഫില്‍ (തോമാ) said...

യാക്കോബായ സഭയുടെ ശക്തി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടാകാം അതു കുറയ്ക്കാന്‍ വേണ്ടി ഉമ്മച്ചന്റെ പോലീസ് വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂര്‍ തികയും മുന്‍പ് യാക്കോബായ അച്ചന്മാരെയും അല്‍മായരെയും ഇടിച്ച് പരിപ്പിളക്കിയത്.. ഇനിയും ഉറക്കെ ഉറക്കെ ഉമ്മനു ജയ്‌വിളിക്കൂ... ഉമ്മച്ചന്റെ കരങ്ങള്‍ക്കു ശക്തി പകരൂ... ശ്രേഷ്ഠ ബാവായുടെ നിലവിളി കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങട്ടെ.

ശ്രീജിത് കൊണ്ടോട്ടി. said...

Anil Novae എന്‍റെ ഫേസ്ബുക്ക്‌ വാളില്‍ ഇട്ട കമന്റ്.. :)))

‎"അനൂപ് ജേക്കബിന് വന്‍ വിജയം.യാക്കോബായ ശക്തി കേന്ദ്രങ്ങളിലെല്ലാം വന്‍ ഭൂരിപക്ഷം." Syrian Voice Post - യാക്കോബായ സഭയുടെ ശക്തി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടാകാം അതു കുറയ്ക്കാന്‍ വേണ്ടി ഉമ്മച്ചന്റെ പോലീസ് വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂര്‍ തികയും മുന്‍പ് യാക്കോബായ അച്ചന്മാരെയും അല്‍മായരെയും ഇടിച്ച് പരിപ്പിളക്കിയത്.. ഇനിയും ഉറക്കെ ഉറക്കെ ഉമ്മനു ജയ്‌വിളിക്കൂ... ഉമ്മച്ചന്റെ കരങ്ങള്‍ക്കു ശക്തി പകരൂ... ശ്രേഷ്ഠ ബാവായുടെ നിലവിളി കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങട്ടെ.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.