സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 21, 2012

അനൂപിന്റെ വിജയം യാക്കോബായ സഭയുടെ കൂടി വിജയം


സഭ വഴക്കുകള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന വേളയില്‍ യാക്കോബായ സഭയുടെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പിന്തുണ കൊടുത്ത സ്ഥാനാര്‍ഥി വിജയിച്ചാല്‍ യാക്കോബായ സഭയുടെ കൂടുതല്‍ പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ഊര്‍ജമായി ഓര്‍ത്തഡോക്സ് സഭ കരുതും എന്ന് തിരിച്ചറിഞ്ഞു യാക്കോബായ വിശ്വാസികള്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ നോക്കാതെ  ഒന്നടങ്കം അനൂപ്‌ ജേക്കബിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായി. അത് കൊണ്ട്  തന്നെ ഈ വിജയം യാക്കോബായ സഭയുടെ വിജയമായി സഭ അവകാശപ്പെടുന്നു. രാഷ്ട്രീയപരമായ രീതിയില്‍ എല്‍ ഡി എഫ് ന് പിറവത്ത് പരാജയം സംഭവിച്ചിട്ടില്ല എന്നും വിലയിരുത്താം. യാക്കോബായ സഭയുടെ ശക്തി മനസിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും പരാജയപ്പെട്ടു എന്നും ചേര്‍ത്തു വായിക്കണം.
ഓര്‍ത്തഡോക്സ് സഭയുടെ "ശക്തി" മനസിലാക്കുന്നതിനു  പാമ്പാക്കുടയില്‍ എല്‍ ഡി എഫി ന് ലഭിച്ച വോട്ടു മാത്രം നോക്കിയാല്‍ മതി. 
പുത്തന്‍കുരിശ് : നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ കഴിയുന്ന പിറവം നിയോജക മണ്ഡലത്തില്‍ നടന്ന കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭരണം വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിച്ചു എന്ന വിലയിരുത്തലുകള്‍ അടിസ്ഥാന രഹിതമാണന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍.ഒരു സംസ്ഥാനത്തിന്റെ ഭരണത്തെ പോലും മാറ്റിമാറിക്കാവുന്ന  ഒരു നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ നാടിന്റെ വികസനത്തെകുറിച്ചും സ്ഥാനാര്‍തികളുടെ മികവിനെകുറിച്ചും,രാഷ്ട്രീയ നിലപാടുകളും ,ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ സ്ഥാനാര്‍തികളുടെ മികവു എന്നിവയൊക്കെയാണ് വിലയിരുത്തപെടെണ്ടത്. നിര്‍ഭാഗ്യവശാല്‍ മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന യാക്കോബായ വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഒക്കെ മാറ്റി വച്ച് സ്വന്തം സഭയുടെ പുത്രനായ ശ്രീ അനൂപ്‌ ജേക്കബിനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടാതായി വന്നു.യാക്കോബായ സഭയുടെ പ്രിയ പുത്രന്‍ ശ്രീ ടി എം ജേക്കബ്‌  അന്തരിക്കുകയും , അദ്ദേഹത്തിന്റെ ശവസംസ്ക്കാരത്തിനു ശേഷം അദ്ദേഹത്തിന്റെ ഭവനത്തില്‍ വച്ച് കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ യാക്കോബായ സഭയുടെ എപ്പിസ്ക്കൊപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തയെ സമീപിച്ചു പിറവത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ സ്ഥാനാര്‍ഥി ആരായിരിക്കണമ്മെന്നാണ് അഭിപ്രായം എന്ന് ചോദിക്കുകയും, താന്‍ പറയാന്‍ പോകുന്ന മറുപടി ഒരു " ബ്രേക്കിംഗ്   ന്യൂസ്‌ " ആകുമെന്നറിയാതെ അഭി തിരുമേനി ടി എം ജേക്കബിന്റെ മകന്‍ പിറവത്ത് സ്ഥാനാര്‍ഥി ആകുന്നതില്‍ സഭയ്ക്ക് സന്തോഷമുന്ടന്നു പറയുകയും ചെയ്തു.(കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജാതി മതഅടിസ്ഥാനത്തിലാണ് മുന്നണികള്‍ സീറ്റ്‌ വീതം വെക്കുന്നത് എന്ന് ആര്‍ക്കാ ന് അറിയാത്തത്?)അത് തികച്ചും വ്യക്തിപരമായ അഭിപ്രായവും ആയിരുന്നു. പക്ഷെ ചാനലുകളില്‍ അത് വളച്ചൊടിക്കുകയും , അനൂപ്‌ ജേക്കബിനെ സ്ഥാനാര്തിയാക്കാന്‍ യാക്കോബായ സഭ യു ഡി എഫിനോടാവശ്യപെട്ടുവെന്നു വാര്‍ത്തകള്‍  വരുകയും ചെയ്തു. പക്ഷെ പിറ്റേ ദിവസം യാക്കോബായ സഭയുടെ നിലപാട് വ്യക്തമാക്കി സഭ സെക്രട്ടറി തമ്പു തുകലന്‍ സഭയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പ്രസ്താവനയും ഇറക്കി. പരസ്യമായ ഒരു നിലപാടും സഭ്യ്ക്കില്ല എന്ന് തന്നെയാണ് സഭ സെക്രട്ടറി വ്യക്തമാക്കിയത്. ബഹുമാനപ്പെട്ട ശ്രീ ടി എം ജേക്കബ്‌ യാക്കോബായ സഭാംഗമായാത്  കൊണ്ടല്ല എം എല്‍ എ ആയതും മന്ത്രിയായതും , കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായതും എന്ന്   വ്യക്തമായി സഭയ്ക്കറിയാം. പക്ഷെ അദ്ദേഹം സഭാംഗമയത്തില്‍ ഓരോ യാക്കോബായ വിശ്വസിക്കും അഭിമാന വും ഉണ്ട്. അത് അധ്ഹെഹത്തിന്റെ കുടുംബത്തിനോടും ഉണ്ട്. ശ്രീ ടി എം ജേക്കബിന്റെ മകന്‍ ആയതു കൊണ്ടും കേരള കോണ്ഗ്രസ് നേതാവായത് കൊണ്ടും ആണ് ശ്രീ അനൂപ്‌ ജേക്കബ്‌ പിറവത്ത് സ്ഥാനാര്തിയായത്. അല്ലാതെ യാക്കോബായ സഭാംഗമായാത് കൊണ്ടല്ല. അഭി തിരുമേനി ആവശ്യപെട്ടതിന്റെ പേരില്‍  മാത്രം  അനൂപ്‌ ജേക്കബിനെ സ്ഥാനാര്തിയാക്കാന്‍ യു ഡി എഫ് തീരുമാനിക്കുമെന്ന് ആരെങ്കലും കരുതുന്നുണ്ടോ? കൊടാതെ ശ്രീ ടി എം ജേക്കബ്‌ അനേകം തെരഞ്ഞെടുപ്പുകളില്‍ മത്സരിചിട്ടുണ്ടാന്കിലും യാക്കോബായക്കാരനാണ് എന്ന് പറഞ്ഞു അദ്ദേഹം വോട്ടു പിടിക്കുകയും ചെയ്തിട്ടില്ല. എല്ലാ മതസ്ഥരും വോട്ടു ചെയ്തിട്ടാണ് അദ്ദേഹം പിറവത്ത് വിജയിച്ചിട്ടുള്ളത്. സഭ വഴക്കൊന്നും പിറവത്ത് ചര്‍ച്ച ആയിട്ട് പോലും ഇല്ല. 
മലങ്കര സഭ വഴക്ക് യു ഡി എഫ് ഭരിക്കുന്ന കാലത്തെല്ലാം അതിന്റെ പാരമ്യത്തില്‍ എത്താറുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് സഭാ കേസില്‍ യാക്കോബായ സഭയ്ക്ക് നീതി  ലഭിക്കുന്നത്  എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഓര്‍ത്തഡോക്സ് സഭാംഗമായ ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ മെത്രാന്‍ കക്ഷികള്‍ കൂടുതല്‍ വീര്യത്തോടെ യാക്കോബായ പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഈ പ്രശ്നങ്ങളില്‍ നേരിട്ടിടപെടുന്നില്ലന്കിലും, യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഏതു പക്ഷത്തു നില്ക്കണമെന്നു ഉദ്യോഗസ്ഥര്‍ ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ? ഓര്‍ത്തഡോക്സ് സഭാംഗമായ ഉമ്മന്‍ചാണ്ടിയുടെ താല്പര്യങ്ങള്‍ അദ്ദേഹം പോലും അറിയാതെ  പോലിസ് ഉദ്യോഗസ്ഥരും റവന്യൂ  ഉദ്യോഗസ്ഥരും നടപ്പിലാക്കുന്നു. 
കോലഞ്ചേരി, കണ്ണ്യട്ടുനിരപ്പ്, മാമാലശ്ശേരി, മണ്ണത്തൂര്‍  വെട്ടിത്തറ  പള്ളികളില്‍ കക്ഷി വഴക്ക് രൂക്ഷ മായ അവസരത്തില്‍ ആണ് പിറവം ഉപതെരഞ്ഞെടുപ്പ് കടന്നു വരുന്നത്.ഈ സാഹചര്യങ്ങളില്‍ സഭ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമാകും എന്നത് തികച്ചും സ്വഭാവികം മാത്രമാണ്‌. 
പിറവത്ത് യു ഡി സ്ഥാനാര്‍ഥിയായിരിക്കുന്ന അനൂപ്‌ ജേക്കബ്‌ യാക്കോബായ സഭയുടെ സ്ഥാനാര്‍ഥിയാണന്നും,ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ ശ്രീ എം ജെ ജേക്കബിന് വോട്ടു ചെയ്തു വിജയിപ്പിക്കണ മെന്നും, യാക്കോബായക്കാരനയത്തിന്റെ പേരില്‍ അനൂപിനെ പിറവത്ത് തോല്‍പ്പിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ്‌ മാര്‍ സേവേറിയോസ് പത്ര സമ്മേളനം നടത്തി പറഞ്ഞു. കൂടാതെ ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി ഫാ ജോണ്‍സ് കോനാടന്‍ നേരിട്ട് തന്നെ എം ജെ ജേക്കബിന് വേണ്ടി വോട്ടു പിടിക്കാനിറങ്ങി. ( തോല്‍ക്കുമെന്ന്റപ്പായപ്പോള്‍ തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ മനസാക്ഷി വോട്ടു ചെയ്തോളാന്‍ അച്ചന്‍ പറഞ്ഞിരുന്നു.  പിറ്റേ ദിവസം വീണ്ടും എം ജെ യെ ജയ്പ്പിക്കണമെന്നു പറഞ്ഞു വോട്ടു പിടിക്കാന്‍ പാമ്പാക്കുടയില്‍  ഇറങ്ങുകയും ചെയ്തു. ) 
ശ്രീ എം ജെ ജേക്കബ്‌ ഓര്‍ത്തഡോക്സ് കുടുംബത്തില്‍ ജനിച്ചു എന്നുള്ളത് സത്യമാണങ്കിലും നല്ല ഒരു കമ്മുണിസ്റ്റായ അദ്ദേഹം ഒരിക്കലും ഒരു മെത്രാന്‍ കഷിക്കാരന്‍ ആയി പ്രവര്‍ത്തിച്ചിട്ടില്ല. അഞ്ചു വര്‍ഷം എം എല്‍ എ ആയിരുന്നപ്പോഴും അദ്ദേഹം യാക്കോബായ സഭയെക്കതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. മറിച്ച് അദ്ദേഹം അനേകം സഹായങ്ങള്‍ സഭയ്ക്ക് ചെയ്തിട്ടുമുണ്ട്. 
നല്ല ഒരു മനുഷ്യ സ്നേഹിയായാ ശ്രീ എം ജെ ജേക്കബിനെ പിന്തുണ  കൊടുത്ത്  ഓര്‍ത്തഡോക്സ് വിഭാഗം തോല്‍പ്പിച്ച ദയനീയമായകാഴ്ചയാണ് പിറവത്ത് കണ്ടത്.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ പെരുമ്പാവൂരില്‍ ഓര്‍ത്തഡോക്സ് വിഭാഗം പിന്തുണ കൊടുത്ത് ജയ്സണ്‍ ജോസഫിനെ തോല്‍പ്പിച്ച പോലെ. 
ഓര്‍ത്തഡോക്സ് വിഭാഗം പാമ്പാക്കുടയില്‍ ഉറപ്പു പറഞ്ഞ 2000 വോട്ടുകളില്‍ വിശ്വസിച്ചു ഇടതു പക്ഷം ഇത്തവണ യാക്കോബായ സഭയെ കണ്ടില്ലാന്നു നടിച്ചു എന്ന് തന്നെ പറയാം.ഓര്‍ത്തഡോക്സ് സഭയ്ക്ക് അങ്ങനെ ഒരു വോട്ടുകള്‍ ഇല്ലായെന്ന് മനസിലാക്കുന്നതില്‍ ഇടതു പക്ഷം പരാജയപ്പെട്ടു. കൂടാതെ എം ജെ ജേക്കബ്‌  പാമ്പാക്കുടയില്‍ നടന്ന മലങ്കര അസോസിയേഷനില്‍  ക്ഷണിതാവാവുകയും അദ്ദേഹം അവിടെ പോവുകയും ചെയ്തത് അദ്ദേഹത്തിനു വിനയായി. യാക്കോബായ വിശ്വാസികളില്‍ അത് പോറലേല്‍പ്പിച്ചു .കഴിഞ്ഞ ഇലക്ഷനില്‍ എല്ലാം തന്നെ എം ജെ ജേക്കബ്‌ യാക്കോബായ സഭ ആസ്ഥാനത്ത് വന്നു അനുഗ്രഹം തേടാരുണ്ട്  ഇത്തവണ അതും ഉണ്ടായില്ല. ഓര്‍ത്തഡോക്സ് വോട്ടുകള്‍ ചോരതിരിക്കാനാണ് അദ്ദേഹം യാക്കോബായ ആസ്ഥാനത്ത് വാരതിരുന്നത് എന്ന് ആരോപണം ഉണ്ടായിരുന്നു. 
സഭ വഴക്കുകള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന വേളയില്‍ യാക്കോബായ സഭയുടെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പിന്തുണ കൊടുത്ത സ്ഥാനാര്‍ഥി വിജയിച്ചാല്‍ യാക്കോബായ സഭയുടെ കൂടുതല്‍ പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ഊര്‍ജമായി ഓര്‍ത്തഡോക്സ് സഭ കരുതും എന്ന് തിരിച്ചറിഞ്ഞു യാക്കോബായ വിശ്വാസികള്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ നോക്കാതെ  ഒന്നടങ്കം അനൂപ്‌ ജേക്കബിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായി. അത് കൊണ്ട്  തന്നെ ഈ വിജയം യാക്കോബായ സഭയുടെ വിജയമായി സഭ അവകാശപ്പെടുന്നു. രാഷ്ട്രീയപരമായ രീതിയില്‍ എല്‍ ഡി എഫ് ന് പിറവത്ത് പരാജയം സംഭവിച്ചിട്ടില്ല എന്നും വിലയിരുത്താം. യാക്കോബായ സഭയുടെ ശക്തി മനസിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും പരാജയപ്പെട്ടു എന്നും ചേര്‍ത്തു വായിക്കണം. ഓര്‍ത്തഡോക്സ് സഭയുടെ ശക്തി മനസിലാക്കുന്നതിനു  പാമ്പാക്കുടയില്‍ എല്‍ ഡി എഫി ന് ലഭിച്ച വോട്ടു മാത്രം നോക്കിയാല്‍ മതി. 


2 comments:

Mcheruthottil said...

This is the real fact.
Mathewsw Cheruthottil.

Mcheruthottil said...

This is the victory of real fact.Yes, once again show the real fact in the next Parlament election.

Mathews

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.